ETV Bharat / bharat

കേന്ദ്രം ക്ഷണിച്ചാൽ ചർച്ചക്ക് തയാറെന്ന് ഭാരതീയ കിസാൻ യൂണിയൻ - കൊവിഡ് കേസുകൾ

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള നേതാക്കള്‍ മാസങ്ങളായി ഡൽഹി അതിര്‍ത്തിയില്‍ സമരം ചെയ്യുകയാണ്. സിംങ്കു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് സമരം നടക്കുന്നത്.

Farmers ready to talk if govt invites  Rakesh Tikait  no change in demands  Farmers protest  contentious new farm laws  ready to talk if the Centre invites  BKU leader Rakesh Tikait  Singhu, Tikri and Ghazipur  Haryana Home Minister Anil Vij  Union Agriculture Minister Narendra Singh Tomar  ഭാരതീയ കിസാൻ യൂണിയൻ  കേന്ദ്രം ക്ഷണിച്ചാൽ ചർച്ചക്ക് തയാർ  ഗാസിയാബാദ്  കർഷക സമരം  കൊവിഡ് കേസുകൾ  covid case
കേന്ദ്രം ക്ഷണിച്ചാൽ ചർച്ചക്ക് തയാറെന്ന് ഭാരതീയ കിസാൻ യൂണിയൻ
author img

By

Published : Apr 12, 2021, 7:40 AM IST

ഗാസിയാബാദ്: കേന്ദ്രസർക്കാർ ക്ഷണിച്ചാൽ ചർച്ചക്ക് തയാറെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. പുതുക്കിയ കാർഷിക നിയമങ്ങക്കെതിരെ 2020 നവംബർ മുതൽ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ തമ്പടിച്ചിരിക്കുന്ന കർഷകർ സമരം തുടരുമെന്നും തങ്ങളുടെ ആവശ്യങ്ങളിൽ മാറ്റം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 22 നാണ് കേന്ദ്രം കർഷകരുമായി അവസാനം ചർച്ച നടത്തിയത്. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള നേതാക്കള്‍ മാസങ്ങളായി ഡൽഹി അതിര്‍ത്തിയില്‍ സമരം ചെയ്യുകയാണ്. സിംങ്കു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് സമരം നടക്കുന്നത്.

അതേസമയം, നിയമം പിന്‍വലിക്കാനാവില്ലെന്നും ഇടനിലക്കാരെ ഇല്ലാതാക്കാന്‍ ഈ നിയമത്തിന് സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം. നിയമം വഴി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കുമെന്നും കേന്ദ്രം പറയുന്നു. എന്നാല്‍ താങ്ങുവില സമ്പ്രദായത്തെ ദുര്‍ബലമാക്കുന്ന നിയമമാണ് ഇതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സമരക്കാരുമായി ചർച്ച നടത്താൻ കേന്ദ്രം തയാറാകണമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഭാരതീയ കിസാൻ യൂണിയൻ വക്താവ് പ്രസ്താവനയുമായി രംഗത്തെത്തിയത്.

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണെന്നും ഹരിയാനയിലും സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ സംസ്ഥാന അതിർത്തിയിൽ കർഷകർ പ്രതിഷേധിക്കുന്നതിൽ ആശങ്കയുണ്ടെന്നും വിജ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.