ETV Bharat / bharat

ഉപാധികളില്ലാത്ത ചര്‍ച്ചയ്‌ക്ക് തയ്യാര്‍ ; കേന്ദ്രത്തോട് രാകേഷ് ടിക്കായത്ത് - Rakesh Tikait

പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Farmers protest  കർഷക സമരം  Rakesh Tikait  രാകേഷ് ടിക്കായത്ത്
രാകേഷ് ടിക്കായത്ത്
author img

By

Published : Jul 8, 2021, 10:37 PM IST

ഗാസിയാബാദ് : വിവാദ കാർഷിക നിയമങ്ങളില്‍ കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. എന്നാല്‍ ഉപാധികളില്ലാതെയായിരിക്കണം ചർച്ചയെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനായിരുന്നു മറുപടി.

കഴിഞ്ഞ ആറ് മാസമായി യാതൊരു ചര്‍ച്ചകള്‍ക്കും കേന്ദ്ര സർക്കാർ തയാറായിട്ടില്ല. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താൻ ഞങ്ങള്‍ തയ്യാറാണ്.

കൃഷിമന്ത്രിയുടെ പ്രസ്‌താവന അല്ലാതെ ചര്‍ച്ചയ്‌ക്കായി ഔദ്യോഗിക ക്ഷണമെന്നും ലഭിച്ചിട്ടില്ലെന്നും ടിക്കായത്ത് പറഞ്ഞു.

also read: കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കർഷക സമരം തുടരും: രാകേഷ് ടിക്കായത്ത്

കാർഷിക നിയമങ്ങള്‍ക്കെതിരെ ഏഴ്‌ മാസം മുമ്പ് ഡൽഹി അതിർത്തിയിൽ ആരംഭിച്ച പ്രക്ഷോഭം ശക്തമായി തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

ഫലം കാണാത്ത 11 ചര്‍ച്ചകള്‍

കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പീയൂഷ് ഗോയൽ എന്നിവർ 2020 ഡിസംബർ, 2021 ജനുവരി മാസങ്ങളിലായി 11 തവണ കര്‍ഷക സംഘടനകളുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഒത്തുതീര്‍പ്പിലെത്തിയിരുന്നില്ല.

കാർഷിക നിയമങ്ങള്‍ പിൻവലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോള്‍, മൂന്ന് നിയമങ്ങളും റദ്ദാക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കർഷകരുടെ നിലപാട്. ഉത്പാദനച്ചെലവിന്‍റെ ഒന്നര ഇരട്ടിയെങ്കിലും താങ്ങുവില നല്‍കണമെന്നും കർഷകർ ആവശ്യപ്പെടുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.