ന്യൂഡൽഹി: കർഷക പ്രതിഷേധത്തെ തുടർന്ന് സിംഗു, ഗാസിപൂർ അതിർത്തികൾ അടച്ചിട്ടിരിക്കുന്നത് തുടരുന്നു. രാജ്യതലസ്ഥാനത്തെ ഗതാഗതം പുന:സ്ഥാപിക്കുന്നതിനായി വാഹനങ്ങൾ തിരിച്ച് വിടുകയും ചെയ്തു.
എന്നാൽ കർഷകർ ഡൽഹിയിലേക്കെത്തുന്നത് തടയുന്നതിനായാണ് അതിർത്തികൾ അടച്ചിട്ടിരിക്കുന്നത്. സിംഗു, ഗാസിപൂർ, തിക്രി അതിർത്തികളിൽ ബാരിക്കേടുകൾ സ്ഥാപിച്ച് കനത്ത സുരക്ഷയാണ് ഡൽഹി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി ഫെബ്രുവരി ആറിന് എല്ലാ ദേശീയ പാതകളും തടയുമെന്ന് കർഷകർ അറിയിച്ചു.