ETV Bharat / bharat

വിട്ടു വീഴ്‌ചയില്ലാതെ കേന്ദ്രം; സമരം കടുപ്പിച്ച് കർഷകർ - farmers protest

ഇന്ന് കേന്ദ്ര സർക്കാരുമായി എട്ടാംഘട്ട ചർച്ചയ്‌ക്ക് ഒരുങ്ങുകയാണ് കർഷക സംഘടനകൾ

43rd day of farmers protest meeting with centre today  farmers protest meeting with centre today  വിട്ടു വീഴ്‌ചയ്‌ക്കില്ലാതെ കേന്ദ്രം  സമരം കടുപ്പിച്ച് കർഷകർ  ദേശ് ജാഗരണ്‍ അഭിയാന്‍  farmers protest  delhi protest
വിട്ടു വീഴ്‌ചയ്‌ക്കില്ലാതെ കേന്ദ്രം; സമരം കടുപ്പിച്ച് കർഷകർ
author img

By

Published : Jan 8, 2021, 6:56 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാർ വിട്ടുവീഴ്‌ച ചെയ്യാത്ത സാഹചര്യത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കി കർഷകർ. ഇതിന്‍റെ ഭാഗമായി ഇന്ന് മുതൽ രണ്ടാഴ്‌ച കര്‍ഷകര്‍ 'ദേശ് ജാഗരണ്‍ അഭിയാന്‍' ആരംഭിക്കുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു. റിപ്പബ്ലിക് ദിനത്തിന് നടത്താനിരിക്കുന്ന സമരത്തിന്‍റെ ട്രെയിലര്‍ ആയിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിൽ ഇന്ന് കേന്ദ്ര സർക്കാരുമായി എട്ടാംഘട്ട ചർച്ചയ്‌ക്ക് ഒരുങ്ങുകയാണ് കർഷക സംഘടനകൾ.

പ്രതിഷേധത്തിന്‍റെ ഭാഗമായി വ്യാഴാഴ്‌ച ഡല്‍ഹിയുടെ അതിര്‍ത്തി മേഖലയിൽ ട്രാക്‌ടർ മാര്‍ച്ച് നടന്നു. ജനുവരി 18ന് 'മഹിളാ കിസാന്‍ ദിവസ്' ആയും സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മദിനമായ ജനുവരി 23ന് 'ആസാദ് ഹിന്ദ് കിസാന്‍' ആയും ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 25, 26 തീയതികളില്‍ രാജ്യവ്യാപകമായി ട്രാക്‌ടർ പരേഡ് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് ദര്‍ശന്‍ പാല്‍ പ്രഖ്യാപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.