ETV Bharat / bharat

കർഷക സംഘടനകളുടെ മാർച്ച്‌; രാകേഷ്‌ ടിക്കായത്ത്‌ സിങ്കു അതിർത്തിയിൽ നിന്നും തിരിച്ചു

author img

By

Published : Jul 22, 2021, 10:41 AM IST

സമരത്തിന്‍റെ ഭാഗമായി സിങ്കു ബോര്‍ഡറില്‍ നിന്നും 200 അംഗങ്ങളെ ഉള്‍പ്പെടുത്തി എല്ലാ ദിവസവും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് കര്‍ഷക സംഘങ്ങളുടെ തീരുമാനം

കർഷക സംഘടനകളുടെ മാർച്ച്‌  രാകേഷ്‌ ടിക്കായത്ത്‌  സിങ്കു അതിർത്തി  BKU leader Rakesh Tikait  Rakesh Tikait leaves for Singhu border  Singhu border
കർഷക സംഘടനകളുടെ മാർച്ച്‌; രാകേഷ്‌ ടിക്കായത്ത്‌ സിങ്കു അതിർത്തിയിൽ നിന്നും തിരിച്ചു

ന്യൂഡല്‍ഹി: പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കർഷക സംഘടനകൾ ജന്തർ മന്തറിലേക്ക്‌ നടത്തുന്ന മാർച്ചിനെത്തുടർന്ന്‌ ഭരതീയ കിസാൻ യൂണിയൻ നേതാവ്‌ രാകേഷ്‌ ടിക്കായത്ത്‌ സിങ്കു അതിർത്തിയിൽ നിന്നും ജന്തർ മന്തിറിലേക്ക്‌ തിരിച്ചു. സമരത്തിന്‍റെ ഭാഗമായി സിങ്കു ബോര്‍ഡറില്‍ നിന്നും 200 അംഗങ്ങളെ ഉള്‍പ്പെടുത്തി എല്ലാ ദിവസവും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് കര്‍ഷക സംഘങ്ങളുടെ തീരുമാനം.

also read:ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി പെഗാസസ്

അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത പൊലീസ് സംരക്ഷണയിലായിരിക്കും മാര്‍ച്ച് നടത്തുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ''കിസാന്‍ സന്‍സദ്'' സംഘടിപ്പിക്കുകയെന്ന്‌ രാകേഷ്‌ ടിക്കായത്ത്‌ അറിയിച്ചു .

ഡല്‍ഹി പൊലീസിനേയും കേന്ദ്ര സേനയേയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുളളത്. കര്‍ണാടക തമിഴ്നാട് ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലെത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.