ന്യൂഡൽഹി: ഡൽഹിയിലെ ഗതാഗത തടസം കാരണം കൃത്യ സമയത്ത് വിമാനത്താവളത്തിൽ എത്താൻ കഴിയാതിരുന്ന യാത്രക്കാർക്ക് സൗജന്യമായി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയർഇന്ത്യ. കർഷക മാർച്ചിനെ തുടർന്നാണ് ഡല്‍ഹിയില്‍ ഗതാഗത തടസം ഉണ്ടായത്. ഹരിയാനയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും ദേശീയ തലസ്ഥാനത്തേക്ക് വന്ന ആളുകൾക്ക് അതിർത്തികളിൽ ഗതാഗതക്കുരുക്ക് നേരിടേണ്ടി വന്നിരുന്നു. അതിർത്തികളിൽ ഡൽഹി പൊലീസ് കര്‍ശന വാഹന പരിശോധനയും നടത്തിയിരുന്നു. ഇക്കാരണങ്ങളാല്‍ കൃത്യ സമയത്ത് വിമാനത്താവളത്തിൽ എത്താൻ കഴിയാതിരുന്നവർക്ക് വേണ്ടിയാണ് സൗജന്യമായി വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കുന്നതെന്ന് എയർഇന്ത്യ ട്വീറ്റ് ചെയ്‌തു.
കർഷക പ്രതിഷേധം; സൗജന്യമായി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയർഇന്ത്യ - സൗജന്യമായി വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാം
നവംബർ 26ന് ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക