ETV Bharat / bharat

Farmers Protest Ended : പ്രക്ഷോഭം അവസാനിപ്പിച്ച് കര്‍ഷകര്‍ ; വെള്ളിയാഴ്‌ച ആദരാഞ്ജലി ദിനം,11 ന് വിജയാഘോഷം

author img

By

Published : Dec 9, 2021, 3:08 PM IST

Farmers protest ended : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കർഷകർ സമരം അവസാനിപ്പിച്ചു

farmers protest against three farm law ended  കർഷക നിയമത്തിനെതിരെ പ്രതിഷേധിച്ച കർഷകർ സമരം അവസാനിപ്പിച്ചു
Farmers protest ended: കർഷക സമരം അവസാനിപ്പിച്ചു

ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം അവസാനിപ്പിച്ച് കർഷകർ. വിവാദ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചതിനെ തുടർന്നാണ് ദില്ലി അതിർത്തിയിലെ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനമായത്. സംയുക്ത കിസാൻ മോർച്ച യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് നടപടി. മരിച്ച കർഷകരുടെ സ്മരണയ്ക്ക് നാളെ ആദരാഞ്ജലി ദിനം ആചരിക്കും. ഈ മാസം 11 ന് വിജയാഘോഷം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ALSO READ: Explosion in Delhi's Rohini court : ഡൽഹി രോഹിണി കോടതിയിൽ സ്ഫോടനം; ഒരാള്‍ക്ക് പരിക്ക്

കർഷക സംഘടനകൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ സംയുക്ത കിസാൻ മോർച്ചയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിലെ നിർദേശങ്ങൾ ഔദ്യോഗിക രേഖയാണെന്ന് ഉറപ്പാക്കുംവിധം കേന്ദ്രസർക്കാർ ഒപ്പിട്ട് നൽകണമെന്ന് കർഷക സംഘടനകള്‍ ആവശ്യപ്പെട്ടു. കേന്ദ്രം ഇതും അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.