ബാര്‍മര്‍ (രാജസ്ഥാന്): വിവാഹത്തിന് വരനും സംഘവും വധുഗൃഹത്തിലെത്തിയത് ട്രാക്ടറില്‍. ബാർമറിലെ സെവാനിയാല ഗ്രാമത്തിലെ രാധേശ്യാം (22) എന്ന യുവവാവിന്റെ കല്ല്യാണത്തിനാണ് 51 ട്രാക്ടറുകളില്‍ സംഘം യാത്ര നടത്തിയത്. വരന്റെ കര്‍ഷകനായ പിതാവിന്റെ ആശയത്തിലാണ് വേറിട്ട വിവാഹയാത്ര നടത്തിയത്.
തന്റെ വിവാഹത്തിന് ഒട്ടകത്തിന്റെ പുറത്തായിരുന്നു യാത്ര, മകന്റെ വിവാഹ ഘോഷയാത്രയും ഒട്ടകപുറത്ത് ആകണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്രയധികം ഒട്ടകങ്ങളെ കിട്ടാന്‍ പ്രയാസമായതുകൊണ്ടാണ് ട്രാക്ടര്‍ തെരഞ്ഞെടുത്തതെന്നും വരന്റെ പിതാവ് സോനാറാം പറഞ്ഞു.
ട്രാക്ടറുകളാണ് കര്‍ഷകന്റെ സ്വത്വം. കര്‍ഷകര്‍ക്ക് എല്ലായിപ്പോഴും ഉപയോഗപ്രദമായ ഒന്നാണ് ട്രാക്ടറുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കിലോ മിറ്ററോളം നീണ്ടുനിന്ന ഘോഷയാത്രയില്‍ 51 ട്രാക്ടറുകളിലായി 150-ഓളം പേരാണ് പങ്കെടുത്തത്.