ETV Bharat / bharat

സമരം കടുപ്പിച്ച് കർഷകർ; രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന് - Farmers intensify strike

റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സമാധാനപരമായി മാത്രം ഉപരോധം നടത്താനാണ് സംഘടനകളുടെ തീരുമാനം.

Farmers protest  സമരം കടുപ്പിച്ച് കർഷകർ  രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്  കർഷക സമരം  ദേശിയ വാർത്ത  national news  Farmers intensify strike  കർഷകരുടെ ദേശീയ പാത ഉപരോധം ഇന്ന്
സമരം കടുപ്പിച്ച് കർഷകർ : രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്
author img

By

Published : Feb 6, 2021, 8:32 AM IST

ന്യൂഡൽഹി: കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന് . പകൽ 12 മണി മുതൽ മൂന്ന് മണിവരെയാണ് ഉപരോധം. ദില്ലി എൻസിആർ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാന പാതകള്‍ ഉപരോധിക്കാനാണ് സംഘടനകളുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർഷകർക്കുള്ള നിർദേശങ്ങള്‍ സംയുക്ത കിസാൻ മോർച്ച പുറത്തിറക്കിയിട്ടുണ്ട്. സമാധാനപരമായി മാത്രം ഉപരോധം നടത്താനും, സർക്കാർ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തർക്കമുണ്ടാകരുതെന്നുമാണ് പ്രധാന നിർദേശം. അടിയന്തര സർവീസുകൾ ഉപരോധ സമയത്ത് അനുവദിക്കും. അതേസമയം സംഘർഷ സാധ്യതകള്‍ കണക്കിലെടുത്ത് ഡൽഹി അതിർത്തികളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.