ചണ്ഡീഗഡ്: കർഷക നിയമത്തിനെതിരെ പോരാടുന്ന കർഷകരെ ഖാലിസ്ഥാനികളുമായി താരതമ്യപ്പെടുത്തിയ ബിജെപിയുടെ നല്ല സർട്ടിഫിക്കറ്റ് കർഷകർക്ക് ആവശ്യമില്ലെന്ന് ശിരോമണി അകാലിദൾ പ്രസിഡന്‍റ് സുഖ്‌ബീർ സിങ് ബാദൽ. കർഷകരെ ദേശവിരുദ്ധരെന്ന് വിളിക്കുന്നവർ സ്വയം ദേശവിരുദ്ധരാണെന്നും ബാദൽ കൂട്ടിച്ചേർത്തു. “ കർഷകരുടെ ഈ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമല്ലെന്ന് എല്ലാവർക്കുമറിയാം. അതിനാൽ തന്നെ പ്രതിഷേധങ്ങളിൽ ഒരു രാഷ്ട്രീയ പാർട്ടിയും പരസ്യമായി രംഗത്തുവന്നിട്ടുമില്ല.
" നമ്മുടെ കർഷകരെ ദേശവിരുദ്ധരായി പ്രഖ്യാപിക്കാൻ ബിജെപിക്കോ മറ്റാർക്കോ അവകാശമുണ്ടോ? അവരിൽ നിന്ന് ആർക്കും ഒരു സർട്ടിഫിക്കറ്റിന്‍റെ ആവശ്യമുണ്ടോ? അവരെ ദേശവിരുദ്ധർ എന്ന് വിളിക്കുന്ന ആളുകൾ സ്വയം ദേശവിരുദ്ധരാണെന്നും, ”അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധിക്കുന്ന കർഷകരുമായി സംസാരിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. അവരുടെ അവകാശങ്ങളെ പൂർണമായും തള്ളിക്കളയുന്ന സമീപനമാണ് സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.