ETV Bharat / bharat

കര്‍ഷക പ്രക്ഷോഭം തുടരുന്നു; ട്രെയിൻ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി - ട്രെയിൻ സമയം

ചില ട്രെയിനുകള്‍ സര്‍വീസ് നേരത്തെ അവസാനിപ്പിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്

Farmers' agitation  Railway cancels few trains  train cancelled  ട്രെയിൻ സര്‍വീസ് റദ്ദാക്കി  ഇന്ത്യൻ റെയില്‍വെ  ട്രെയിൻ സമയം  കര്‍ഷക സമരം
കര്‍ഷക പ്രക്ഷോഭം തുടരുന്നു; ട്രെയിൻ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി
author img

By

Published : Dec 2, 2020, 6:49 AM IST

Updated : Dec 2, 2020, 7:02 AM IST

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി ഉത്തര റെയില്‍വെ. ചില ട്രെയിനുകള്‍ സര്‍വീസ് നേരത്തെ അവസാനിപ്പിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്. ഇന്ന് ആരംഭിക്കുന്ന അജ്മീർ-അമൃത്‌സര്‍ എക്‌സ്‌പ്രസ് (09613) റദ്ദാക്കി. ഇതോടെ ഡിസംബർ മൂന്നിന് യാത്ര പുറപ്പെടേണ്ട അമൃത്‌സര്‍ - അജ്മീർ പ്രത്യേക ട്രെയിനും (09612) റദ്ദാക്കപ്പെടും. നാളെ ആരംഭിക്കുന്ന ദിബ്രുഗഡ്- അമൃത്‌സര്‍ എക്‌സ്പ്രസും (05211), അമൃത്‌സര്‍ - ദിബ്രുഗഡ് പ്രത്യേക ട്രെയിൻ (05212), ഭട്ടിന്ദ - വാരണാസി- ഭട്ടിന്ദ എക്‌സ്‌പ്രസ്‌ (04998/04997) എന്നീ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

ഡിസംബർ രണ്ടിന് യാത്ര ആരംഭിക്കുന്ന നാന്ദേഡ് - അമൃത്‌സര്‍ എക്‌സ്പ്രസ് (02715) ന്യൂഡൽഹിയിൽ യാത്ര അവസാനിപ്പിക്കും. ഇതേ ദിവസം ആരംഭിക്കുന്ന ബാന്ദ്ര ടെർമിനസ് - അമൃത്‌സര്‍ എക്‌സ്പ്രസ് (02925) ചണ്ഡിഗഡിൽ സര്‍വീസ് അവസാനിപ്പിക്കും. ഇന്ന് ആരംഭിക്കുന്ന അമൃത്‌സര്‍ - ജയ്‌നഗർ എക്‌സ്പ്രസ്, അമൃത്‌സര്‍ - തർതാരൻ - ബിയാസ് മേഖലയിലൂടെ വഴിതിരിച്ചുവിടും. ഡർഗ് - ജമ്മു തവി എക്‌സ്‌പ്രസ് (08215) ലുധിയാന ജല്ലന്ദർ കാന്ത്- പത്താൻ‌കോട്ട് കന്‍റോൺ‌മെന്‍റ് വഴിയായിരിക്കും സര്‍വീസ് നടത്തുക. ഡിസംബർ നാലിന് ആരംഭിക്കുന്ന ജമ്മു തവി - ഡർഗ് എക്‌സ്‌പ്രസും പത്താൻ‌കോട്ട് കാന്ത് - ജലന്ധർ കാന്ത് - ലുധിയാന വഴി തിരിച്ചുവിടും

Last Updated : Dec 2, 2020, 7:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.