ETV Bharat / bharat

video: വിവാഹത്തിന് വരൻ കൊണ്ടുവന്നവരെ കണ്ട് വധുവിന്‍റെ വീട്ടുകാർ മാത്രമല്ല, സകലരും ഞെട്ടി - കർണാടക വാർത്തകൾ

കൃഷിയെ തന്‍റെ ഉപജീവനമാക്കി മാറ്റിയ മഹേഷിന്‍റെ ആഗ്രഹപ്രകാരമാണ് കാളകളെ കല്യാണത്തിനെത്തിച്ചത്. മണ്ഡപത്തിന് പുറത്ത് വലിയൊരു സ്റ്റേജ്‌ കെട്ടി അവിടെ മാലയിട്ട് അലങ്കരിച്ചാണ് കാളകളെ വരവേറ്റത്.

young farmer treats his bullocks as special guests on wedding  bullocks as special guests on wedding  കല്യാണത്തിന് വിശിഷ്‌ടാതിഥികളായി കാളകൾ  കാളകളെ കല്യാണത്തിനെത്തിച്ച് വരൻ  കർണാടക വാർത്തകൾ  bullocks special guests at wedding
വരന്‍റെ ഒപ്പമെത്തിയ അതിഥികളെ കണ്ട് ഞെട്ടി വധുവിന്‍റെ വീട്ടുകാർ
author img

By

Published : Dec 13, 2022, 4:28 PM IST

കല്യാണത്തിന് വിശിഷ്‌ടാതിഥികളായി എത്തി കാളകൾ

ചാമരാജനഗർ: കർണാടകയിലെ ചാമരാജനഗർ താലൂക്കിലെ പന്യാദഹുണ്ടി ഗ്രാമത്തിലെ മഹേഷിന്‍റെയും യോഗിതയുടേയും വിവാഹത്തിനെത്തിയ വിശിഷ്‌ടാതിഥികളെ കണ്ട് അതിഥികൾ ഞെട്ടി. സാധാരണ സിനിമക്കാരോ, രാഷ്‌ട്രീയക്കാരോ മറ്റ് മേഖലകളിൽ ശ്രദ്ധിക്കപ്പെട്ടവരോ വിശിഷ്‌ടാതിഥികളായി എത്തുമ്പോൾ മഹേഷ് കല്യാണത്തിനെത്തിയത് തന്‍റെ രണ്ട് കാളകളുമായിട്ടായിരുന്നു.

കൃഷിയെ തന്‍റെ ഉപജീവനമാക്കി മാറ്റിയ മഹേഷിന്‍റെ ആഗ്രഹപ്രകാരമാണ് കാളകളെ കല്യാണത്തിനെത്തിച്ചത്. മണ്ഡപത്തിന് പുറത്ത് വലിയൊരു സ്റ്റേജ്‌ കെട്ടി അവിടെ മാലയിട്ട് അലങ്കരിച്ചാണ് കാളകളെ മഹേഷ് വരവേറ്റത്. വിവാഹ ചടങ്ങുകൾക്ക് പിന്നാലെ വധൂവരൻമാരെത്തി കാളകളിൽ നിന്ന് അനുഗ്രഹവും വാങ്ങി.

രണ്ട് ലക്ഷം രൂപ വിലയുള്ള കാളകളാണ് അവയെന്നും ഇവയുടെ അനുഗ്രഹത്തോടെയാണ് കാർഷിക ജേലികൾ തങ്ങൾ ആരംഭിക്കുന്നതെന്നും മഹേഷിന്‍റെ അച്ഛൻ ബസവരാജപ്പ പറഞ്ഞു. വിവാഹ ചടങ്ങുകൾക്ക് കാളകളെ കൊണ്ടുവരാൻ മഹേഷിന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് അവരെ കല്യാണമണ്ഡപത്തിൽ എത്തിച്ചത്. ബസവരാജപ്പ കൂട്ടിച്ചേർത്തു.

യുവാക്കൾ കൃഷിയിൽ നിന്ന് പിന്തിരിയുന്ന ഇക്കാലത്തും മഹേഷ് കാർഷിക വൃത്തിയിലേർപ്പെടുന്നുവെന്നത് തന്നെ വലിയ കാര്യമാണെന്നും കൃഷിയോട് മാത്രമല്ല തന്‍റെ വളർത്തു മൃഗങ്ങളോടും പ്രത്യേക സ്‌നേഹം കാണിക്കുന്നത് പ്രശംസനീയമാണെന്നുമാണ് കല്യാണത്തിനെത്തിയവരുടേയും അഭിപ്രായം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.