ETV Bharat / bharat

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്‌തു

farmer  കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്‌തു  കാര്‍ഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ നാലംഗ സമിതി രൂപീകരിച്ചു
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്‌തു
author img

By

Published : Jan 12, 2021, 1:39 PM IST

Updated : Jan 12, 2021, 7:35 PM IST

13:36 January 12

കാര്‍ഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ നാലംഗ സമിതി രൂപീകരിച്ചു.

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിന് സ്റ്റേ. കാര്‍ഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ സുപ്രീംകോടതി നാലംഗ സമിതി രൂപീകരിച്ചു. കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുമെന്നും കരാര്‍ കൃഷിക്കായി ഭൂമി വില്‍ക്കരുതെന്നും ഇടക്കാല ഉത്തരവിറക്കുമെന്നും സുപ്രീംകോടതി. വിദഗ്‌ധ സമിതി, സർക്കാരുമായും കർഷകരുമായും ചർച്ച നടത്തും. അന്തിമ തീരുമാനം വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷമെന്നും സുപ്രീംകോടതി. അശോക് ഗുലാത്തി, ഹർസ്രിമത് മാൻ, ഡോ പ്രമോദ് കുമാർ ജോഷി, അനില്‍ ധൻവാത് എന്നിവരാണ് നാലംഗ സമിതി അംഗങ്ങൾ. അതേസമയം, സമിതി രൂപീകരിച്ചതിനെ കർഷക സംഘടനകൾ സ്വാഗതം ചെയ്തിട്ടില്ല.  

അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കർഷകർ. ഡൽഹിയുടെ അതിർത്തികളിൽ സമരം തുടരുമെന്നും കർഷകർ വ്യക്തമാക്കി. സുപ്രീം കോടതി വിധി പരിശോധിക്കും. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ പ്രതികരിച്ചു.  

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയമിച്ച വിദഗ്ധ സമിതിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. അംഗങ്ങളില്‍ മൂന്നുപേര്‍ നിയമങ്ങളെ അനുകൂലിക്കുന്നവരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കര്‍ഷകസമരം തീര്‍ക്കാന്‍ സമിതിക്കു കഴിയുമെന്ന് തോന്നുന്നില്ല. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ കുറുക്കുവഴികള്‍ തേടുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

അതേസമയം കാർഷിക നിയമങ്ങൾ നിർത്തിവയ്ക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കാർഷിക നിയമങ്ങളും കർഷകരുടെ പ്രതിഷേധവും കൈകാര്യം ചെയ്യുന്നതില്‍ മോദി സർക്കാർ തീർത്തും പരാജയപ്പെട്ടുവെന്നതിന്‍റെ വ്യക്തമായ സന്ദേശമാണ് സുപ്രീംകോടതിയുടെ ഉത്തരവിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Last Updated : Jan 12, 2021, 7:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.