ലക്നൗ: ഭാര്യയെ വെടിവെച്ച് കൊന്നവരെ കണ്ടത്താൻ സഹായിക്കുന്നവർക്ക് പണം വാഗ്ദാനം ചെയ്ത് കർഷകൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കൊലയാളികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20,000 രൂപയാണ് കർഷകൻ സോഷ്യൽ മീഡിയയിലൂടെ വാഗ്ദാനം ചെയ്തത്.
ജൂലൈ എട്ടിന് നിവാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഷേർപൂർ ഗ്രാമത്തിലാണ് രോഹിത്തും കൂട്ടാളിയായ അഭിഷേകും ചേർന്ന് പവിത്രയെന്ന യുവതിയെ വെടിവച്ചു കൊന്നത്. പവിത്രയുടെ സഹോദരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ശ്രമിച്ചിരുന്നു. പവിത്ര അവരെ തടഞ്ഞപ്പോൾ പ്രതികൾ വെടിയുതിർക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.
പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിയാതെ വന്നതോടെയാണ് പണം വാഗ്ദാനം ചെയ്ത് കർഷകൻ രംഗത്ത് എത്തിയത്. കർഷകന്‍റെ കുടുംബം സാമ്പത്തികമായി പിന്നിലാണെന്നും കൊലയാളികളെ കണ്ടെത്തി ശിക്ഷ നല്‍കണമെന്നും കുടുംബാംഗങ്ങൾ പറയുന്നു.
Also read: മണിപ്പൂരില്‍ നിരോധിത സംഘടനയുടെ പ്രവർത്തകര്‍ പിടിയില്‍