ETV Bharat / bharat

സല്‍മാനെ പരസ്യമായി പ്രൊപ്പോസ് ചെയ്‌ത് യുവതി; താരത്തിന്‍റെ മറുപടി - എല്ലാവരെയും അതിശയിപ്പിച്ച് സൽമാൻ ഖാൻ

ഇന്‍റര്‍നാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് (ഐഐഎഫ്എ) പ്രീ ഇവന്‍റില്‍ യുവതിയുടെ വിവാഹ ആലോചനയോട് പ്രതികരിച്ച് ന്ന.

Salman Khan  salman khan questioned at iifa will you marry me  Salman Khan at IIFA 2023  Salman Khan in abu Dhabi IIFA  Salman Khan latest interview on marriage  സല്‍മാനെ പരസ്യമായി പ്രൊപ്പോസ് ചെയ്‌ത് യുവതി  സല്‍മാന്‍റെ മറുപടി വൈറല്‍  ഇന്‍റര്‍നാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്  ഐഐഎഫ്എ  എല്ലാവരെയും അതിശയിപ്പിച്ച് സൽമാൻ ഖാൻ  സൽമാൻ ഖാൻ
സല്‍മാനെ പരസ്യമായി പ്രൊപ്പോസ് ചെയ്‌ത് യുവതി
author img

By

Published : May 27, 2023, 11:05 PM IST

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍റെ സ്‌നേഹത്തിനായി കാത്തിരിക്കുന്ന ആരാധികമാരുടെ എണ്ണത്തിലും കുറവില്ല. നിരവധി പേരാണ് താരത്തെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് നടന്‍റെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ സല്‍മാന്‍ ഖാനെ പരസ്യമായി പ്രൊപ്പോസ് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയും അതിന് താരം നല്‍കുന്ന മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇന്‍റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡിന്‍റെ 23-ാമത് പതിപ്പിനായി താരം അബുദാബിയിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സല്‍മാന്‍ ഖാന്‍ മാധ്യമ ശ്രദ്ധ നേടുകയാണ്. ഇപ്പോള്‍ വിവാഹാലോചനയുടെ പേരിലും താരം ശ്രദ്ധാകേന്ദ്രമാവുകയാണ്.

Also Read: സല്‍മാന്‍ ഖാന് ഹസ്‌തദാനം നല്‍കാന്‍ ശ്രമിച്ച വിക്കി കൗശലിനെ തളളിമാറ്റി, വീഡിയോ വൈറല്‍

പാപ്പരാസികളാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 'സൽമാൻ ഖാൻ, താങ്കളോട് ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ഹോളിവുഡിൽ നിന്നും വന്നതാണ്. താങ്കളെ കണ്ട നിമിഷം തന്നെ താങ്കളോട് എനിക്ക് പ്രണയം തോന്നി.' -യുവതിയുടെ ഈ വാക്കുകള്‍ക്ക് സല്‍മാന്‍ ഖാന്‍ രസകരമായ മറുപടിയാണ് നല്‍കിയത്. 'നിങ്ങൾ ഷാരൂഖ് ഖാനെ കുറിച്ചാണോ സംസാരിക്കുന്നത്?' -സല്‍മാന്‍ ചോദിച്ചു.

യുവതി സംഭാഷണം തുടർന്നു. 'ഞാൻ സൽമാൻ ഖാനെ കുറിച്ചാണ് സംസാരിക്കുന്നത്. താങ്കള്‍ എന്നെ വിവാഹം കഴിക്കുമോ?' -സ്‌ത്രീ ചോദിച്ചു. ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് സൽമാൻ ഖാന്‍ പറഞ്ഞു, -'വിവാഹത്തിനായുള്ള എന്‍റെ ദിനങ്ങള്‍ കഴിഞ്ഞു, നിങ്ങൾ എന്നെ 20 വർഷം മുമ്പ് കാണേണ്ടതായിരുന്നു.' ഇപ്രകാരം പറഞ്ഞ് കൊണ്ട് സല്‍മാന്‍ ഖാന്‍ മുന്നോട്ടു നടന്നു.

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്‌ക്ക് രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

Also Read: 'വളരെ തിരക്കുള്ള ഷൂട്ടിങ് ആയിരുന്നു അത്': ടൈഗർ 3 പൂർത്തിയാക്കിയതായി സൽമാൻ ഖാൻ

'സൽമാൻ ഇങ്ങനെ ആയിരിക്കട്ടെ: എനിക്ക് നിന്നെ വിവാഹം കഴിക്കാൻ കഴിയില്ല, പക്ഷേ ഞാൻ നിനക്ക് എന്‍റെ ഫാം ഹൗസ് കാണിച്ചു തരാം..' -ഒരു ഉപയോക്താവ് കുറിച്ചു. മറ്റൊരു ആരാധകന്‍ സല്‍മാന്‍ ഖാന്‍റെ ലുക്കിനെ കുറിച്ചാണ് കമന്‍റ് ചെയ്‌തത്. 'സൽമാൻ സഹോദരന്‍റെ ഈ ലുക്ക് കണ്ടതിന് ശേഷം, എനിക്ക് കിക്ക് സിനിമ ഓർമ വന്നു.' -മറ്റൊരാള്‍ കുറിച്ചു. 'അദ്ദേഹത്തിന്‍റെ നര്‍മ്മബോധത്തെ വെല്ലാന്‍ ആരുമില്ല, 'നിങ്ങൾ ഷാരൂഖ് ഖാനെ കുറിച്ചാണോ സംസാരിക്കുന്നത്'?? ഹഹ.' -മറ്റൊരാള്‍ കുറിച്ചു.

'ടൈഗർ 3' ആണ് സല്‍മാന്‍റെ ഏറ്റവും പുതിയ പ്രോജക്‌ടുകളില്‍ ഒന്ന്. കത്രീന കൈഫ് നായികയാകുന്ന ചിത്രത്തില്‍ ഇമ്രാൻ ഹാഷ്‌മിയും സുപ്രധാന വേഷത്തിലെത്തും. വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിലെ അഞ്ചാമത്തെ ഇന്‍സ്‌റ്റാള്‍മെന്‍റാണ് 'ടൈഗർ 3' . ടൈഗര്‍ സിന്ദാ ഹേയുടെ തുടര്‍ച്ച കൂടിയാണ് 'ടൈഗർ 3'. മനീഷ് ശർമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മാണം ആദിത്യ ചോപ്രയാണ്. ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Also Read: 'അനാവശ്യ സംസാരം ഉണ്ടാകുന്നു, കാണുന്ന പോലെയല്ല കാര്യങ്ങള്‍': തള്ളിമാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് വിക്കി കൗശല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.