ETV Bharat / bharat

Family Star Teaser Out: പുരുഷത്വത്തെ പുനർനിർവചിച്ച് വിജയ്‌ ദേവരകൊണ്ട; ഫാമിലി സ്‌റ്റാര്‍ ടീസര്‍ പുറത്ത് - ഫാമിലി സ്‌റ്റാറിന്‍റെ ടീസര്‍

Vijay Deverakonda unveiled the teaser: വിജയ് ദേവരകൊണ്ട നായകനാകുന്ന ഫാമിലി സ്‌റ്റാറിന്‍റെ ടീസര്‍ റിലീസ് ചെയ്‌തു. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം മൃണാല്‍ താക്കൂറും കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നു.

Family Star teaser out  Mrunal Thakur  Vijay Deverakonda  Family Star  പുരുഷത്വത്തെ പുനർനിർവചിച്ച് വിജയ്‌ ദേവരകൊണ്ട  വിജയ്‌ ദേവരകൊണ്ട  ഫാമിലി സ്‌റ്റാര്‍ ടീസര്‍  ഫാമിലി സ്‌റ്റാര്‍  ഫാമിലി സ്‌റ്റാറിന്‍റെ ടീസര്‍  മൃണാല്‍ താക്കൂര്‍
Family Star teaser out
author img

By ETV Bharat Kerala Team

Published : Oct 19, 2023, 5:44 PM IST

തെലുഗു സൂപ്പര്‍ താരം വിജയ്‌ ദേവരകൊണ്ടയുടെ (Vijay Deverakonda upcoming movie) ഏറ്റവും പുതിയ ചിത്രമാണ് 'ഫാമിലി സ്‌റ്റാര്‍' (Family Star). 'ഫാമിലി സ്‌റ്റാറി'ന്‍റെ ടീസര്‍ (Family Star Teaser) പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍ (Mrunal Thakur) ആണ് വിജയ്‌ ദേവരകൊണ്ടയുടെ (Vijay Deverakonda) നായികയായി എത്തുന്നത്. 2024 പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക (Family Star release on Pongal).

'ഫാമിലി സ്‌റ്റാറി'ന്‍റെ ടീസര്‍ വിജയ്‌ ദേവരകൊണ്ട തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. 'ഓരോ കുടുംബത്തിലും ഒരു ഹീറോ ഉണ്ട്! ഇത് നിങ്ങൾക്ക് വേണ്ടി ഉള്ളതാണ്. സംക്രാന്തി 2024' -ഇപ്രകാരമാണ് ടീസര്‍ പങ്കുവച്ച് വിജയ്‌ ദേവരകൊണ്ട ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. ഫാമിലി സ്‌റ്റാര്‍ എന്ന ഹാഷ്‌ടാഗും താരം പങ്കുവച്ചിട്ടുണ്ട് (Vijay Deverakonda shared Family Star Teaser).

ടീസറില്‍ പുരുഷത്വത്തെ പുനർനിർവചിച്ചിരിക്കുകയാണ് താരം. ഉള്ളി മുറിക്കുന്നതും കുട്ടികളെ സ്‌കൂളിലേയ്‌ക്ക് ഒരുക്കി വിടുന്നതും പൗരുഷത്തിന്‍റെ ലക്ഷണമല്ലെന്ന് ഒരു ഗുണ്ട സംഘം വിജയ്‌ ദേവരകൊണ്ടയുടെ കഥാപാത്രത്തോട് പറയുന്നതോട് കൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്. ഇത് വിജയ്‌ ദേവരകൊണ്ടയെ അലോസരപ്പെടുത്തുന്നു എന്ന് മാത്രമല്ല, സംഘത്തിലൊരാളെ അടിച്ച് വീഴ്‌ത്തുകയും ചെയ്യുന്നു. ടീസറിനൊടുവില്‍ മൃണാല്‍ താക്കൂറിന്‍റെ കഥാപാത്രവും പ്രത്യക്ഷപ്പെടുന്നുണ്ട്.

ലിംഗപരമായ സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് ചിത്രത്തില്‍, സാധാരണ വീട്ടു ജോലികൾ ദേവരകൊണ്ടയുടെ കഥാപാത്രം ചെയ്യുന്നത്. വിജയ്‌ ദേവരകൊണ്ടയുടെ കരിയറിലെ മറ്റൊരു ആക്ഷന്‍ കോമഡി ഡ്രാമയാണ് ചിത്രം. അതേസമയം സംവിധായകന്‍ പരശുറാമുമായുള്ള വിജയ്‌ ദേവരകൊണ്ടയുടെ രണ്ടാമത്തെ സഹകരണമാണ് 'ഫാമിലി സ്‌റ്റാര്‍'. രശ്‌മിക മന്ദാന നായികയായി എത്തിയ 'ഗീത ഗോവിന്ദം' ആയിരുന്നു ഇരുവരും ഒന്നിച്ചെത്തിയ ആദ്യ ചിത്രം.

വിജയ്‌ ദേവരകൊണ്ടയുടെ 13-ാമത്തെ ചിത്രം കൂടിയാണിത്. വിഡി 13 (VD13) എന്നാണ് ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസാണ് സിനിമയുടെ നിര്‍മാണം. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ 54-ാമത് ചിത്രമാണ് 'ഫാമിലി സ്‌റ്റാര്‍'. ഇത് രണ്ടാം തവണയാണ് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസും വിജയ്‌ ദേവരകൊണ്ടയും കൈ കൊടുക്കുന്നത് (Vijay and SVC second collaboration).

വിജയ്‌ ദേവരകൊണ്ടയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന്‍റെ ആവേശത്തിലാണ് മൃണാല്‍ താക്കൂര്‍. ഇതേകുറിച്ച് മൃണാല്‍ നേരത്തെ പ്രതികരിച്ചിരുന്നു. 'വളരെ ആവേശകരമായ ഒരു യാത്രയുടെ ആദ്യ ചുവട്... ശ്രീ വെങ്കിടേശ്വര ക്രിയേഷൻസുമായുള്ള എന്‍റെ ആദ്യ സഹകരണം. വിജയ് ദേവരകൊണ്ടയുമായി സ്‌ക്രീൻ പങ്കിടുന്നതിൽ ഞാൻ ശരിക്കും ത്രില്ലിലാണ്. ചിത്രീകരണം തുടങ്ങുന്നതിനായി ഇനിയും കാത്തിരിക്കാന്‍ ആകില്ല' -ഇപ്രകാരമായിരുന്നു മൃണാല്‍ തന്‍റെ ആവേശം പങ്കുവച്ചത്.

മൃണാല്‍ താക്കൂറിന്‍റെ മൂന്നാമത്തെ തെലുഗു ചിത്രമാണ് 'ഫാമിലി സ്‌റ്റാര്‍'. 2022ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍റെ 'സീതാരാമം (Sita Ramam) ആയിരുന്നു മൃണാലിന്‍റെ ആദ്യ തെലുഗു ചിത്രം. ഈ ഡിസംബറില്‍ റിലീസിനൊരുങ്ങുന്ന നാനിക്കൊപ്പമുള്ള 'ഹായ് നാണ്ണാ' ആണ് മൃണാലിന്‍റെ രണ്ടാമത്തെ തെലുഗു ചിത്രം.

Also Read: VD13 Makers Share BIG Update വിജയ് ദേവരകൊണ്ട-മൃണാല്‍ താക്കൂര്‍ ചിത്രം വരുന്നു, ഔദ്യോഗിക നാമകരണം ടൈറ്റില്‍ ടീസറിലൂടെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.