ETV Bharat / bharat

Uttarakhand Building Collapse | ഉത്തരാഖണ്ഡിൽ കെട്ടിടം തകർന്നുണ്ടായ അപകടം : 5 പേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു - ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ

ഉത്തരാഖണ്ഡിൽ തുടരുന്ന കനത്ത മഴയിൽ കെട്ടിടം തകർന്ന് കാണാതായ ഹരിയാന സ്വദേശികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

family members buried under debris in pauri  family members dead bodies recovered  haryana family dead  uttarakhand building collapsed  building collapsed  മൃതദേഹങ്ങൾ കണ്ടെടുത്തു  ഒരു കുടുംബത്തിലെ അഞ്ച് പേർ  ഉത്തരാഖണ്ഡിൽ കെട്ടിടം തകർന്ന് അപകടം  ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ  മണ്ണിടിച്ചിൽ
uttarakhand building collapsed
author img

By

Published : Aug 16, 2023, 10:24 PM IST

ഋഷികേശ് : ഉത്തരാഖണ്ഡിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ കെട്ടിടം തകർന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ അകപ്പെട്ട അഞ്ച് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയത്. പൗരി ജില്ലയിലെ യാമകേശ്വറിൽ തിങ്കളാഴ്‌ച രാത്രിയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

'നൈറ്റ് ഇൻ പാരഡൈസ്' റിസോർട്ടാണ് മണ്ണിടിച്ചിലിൽ നിലം പൊത്തിയത്. കമൽ വർമ (36), നിഷ വർമ (32), വിശാൽ (24), നിശാന്ത് വർമ (18), നിർമിത് വർമ എന്നിവരുടെ മൃതശരീരങ്ങളാണ് എസ്‌ഡിആർഎഫ് (State Disaster Response Force) സംഘം രണ്ട് ദിവസത്തെ തെരച്ചിലിനൊടുവിൽ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തത്. ഇതിൽ കമൽ, നിഷ, വിശാൽ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെയും (15.8.2023) നിശാന്ത്, നിർമിത് എന്നിവരുടെ മൃതദേഹങ്ങൾ ഇന്നുമാണ് കണ്ടെത്തിയത്.

ആറ് പേരായിരുന്നു അപടകടത്തിൽപ്പെട്ടിരുന്നത്. ഇതിൽ തിങ്കളാഴ്‌ച തന്നെ 10 വയസുകാരിയായ കൃതിക വർമയെ എസ്‌ ഡി ആർ എഫ് സംഘം രക്ഷപ്പെടുത്തിയിരുന്നു. ഓഗസ്‌റ്റ് 13, 14 തിയതികളിൽ ഉത്തരാഖണ്ഡിൽ പെയ്‌ത പേമാരി ഋഷികേശിൽ കനത്ത നാശമാണ് വിതച്ചത്.

അതേസമയം, ചമോലി ജില്ലയിലെ ജോഷിമഠിന് സമീപം വീട് തകർന്ന് ഒരാൾ മരിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ വൈകീട്ട് ബദരീനാഥ് ഹൈവേയിലെ ഹെലാംഗ് ഗ്രാമത്തിൽ അളകനന്ദ നദിയുടെ തീരത്തുള്ള ഇരുനില വീടാണ് തകർന്നത്. നാല് പേർ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് എസ്‌ഡിആർഎഫ് സംഘം സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. ഒരാൾ സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു.

ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ ഇതുവരെ നിരവധി നാശനഷ്‌ടങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ആരക്കോട്ട് മേഖലയിൽ ഏഴ് പേരെ കാണാതായിട്ടുണ്ട്. പവാർ നദി കരകവിഞ്ഞൊഴുകി കാണാതായ സ്‌ത്രീയുടെ മൃതദേഹവും ഋഷികേശിലെ ലക്ഷ്‌മൺ ഝുല പ്രദേശത്ത് മഴവെള്ളപ്പാച്ചിലില്‍ കാണാതായ 14 വയസുകാരിയുടെ മൃതദേഹവും കണ്ടെത്തിയതായി അധികൃതർ അറിയിച്ചിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന അമ്മയ്ക്കും‌ സഹോദരനുമായുള്ള തെരച്ചിൽ തുടരുകയാണ്.

Also Read : Uttarakhand rains | ചമോലിയില്‍ കെട്ടിടം തകര്‍ന്നുവീണു; 3 പേരെ രക്ഷപ്പെടുത്തി, അവശിഷ്‌ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഉണ്ടെന്ന് വിവരം

ഹിമാചലിലും മഴക്കെടുതി : ഉത്തരാഖണ്ഡിന് പുറമെ ഹിമാചൽ പ്രദേശിലും ഞായറാഴ്‌ച മുതൽ തുടരുന്ന മഴയിൽ കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങി പലയിടങ്ങളിലുമുണ്ടായ അപകടങ്ങളിൽ ഇതുവരെ സംസ്ഥാനത്ത് 55 ഓളം മരണമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. കഴിഞ്ഞ ദിവസം കൃഷ്‌ണനഗർ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ ബഹുനില കെട്ടിടം ഒലിച്ചുപോയിരുന്നു. എട്ടോളം പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതിൽ രണ്ട് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്.

Read More : Himachal rains| ഷിംലയിൽ ഉരുൾപൊട്ടൽ; ബഹുനില കെട്ടിടം ഉൾപ്പെടെ എട്ടോളം വീടുകൾ ഒലിച്ചുപോയി, 2 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.