ETV Bharat / bharat

ഭക്ഷണവും വെള്ളവുമില്ലാതെ വീട്ടിൽ ഒരാഴ്‌ച; സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ മോചിപ്പിച്ച് പൊലീസ് - Shahjahanpur Crime

ആഭിചാര ക്രിയകളുടെ ഭാഗമായാണ് രണ്ട് സ്‌ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്ന കുടുംബം സ്വയം വീട് പൂട്ടി ഭക്ഷണവും വെള്ളവുമില്ലാതെ ഒരാഴ്‌ചയോളം മുറിയിൽ കഴിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

Shahjahanpur  ഉത്തർപ്രദേശ്  ഷാജഹാൻപൂർ  വീട്ടിനുള്ളിൽ കഴിഞ്ഞ കുടുംബത്തെ മോചിപ്പിച്ചു  ആഭിചാരക്രിയ  തിൽഹാർ പൊലീസ്  family lock themselves up in room in Shahjahanpur  പൊലീസ്  ആഭിചാര ക്രിയ  നരബലി  Shahjahanpur Crime  UP Crime
കുടുംബത്തെ മോചിപ്പിച്ച് പൊലീസ്
author img

By

Published : Apr 4, 2023, 8:12 PM IST

ഷാജഹാൻപൂർ (ഉത്തർപ്രദേശ്‌): ഭക്ഷണവും വെള്ളവുമില്ലാതെ ഒരാഴ്‌ചയോളം വീട്ടിൽ കഴിഞ്ഞ കുടുംബത്തെ മോചിപ്പിച്ച് പൊലീസ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ബഹാദുർഗഞ്ച് പ്രദേശത്താണ് രണ്ട് സ്‌ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്ന കുടുംബം സ്വയം വീട് പൂട്ടി ഒരാഴ്‌ചയോളം ഉള്ളിൽ കഴിഞ്ഞത്. അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് മുറി പൂട്ടി വീടിനുള്ളിലിരിക്കുന്ന നിലയിൽ ഇവരെ കണ്ടെത്തിയത്.

തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി വാതിൽ പൊളിച്ച് ഇവരെ പുറത്തെത്തിക്കുകയുമായിരുന്നു. കുടുംബത്തിലെ അംഗങ്ങളെ ഒരാഴ്‌ചയോളമായി പുറത്ത് കാണാത്തതിനെത്തുടർന്നാണ് അയൽവാസികൾ വീട്ടിലേക്ക് അന്വേഷിച്ചെത്തിയത്. വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു.

ഇതിനിടെ ചിലർ ഗോവണി ഉപയോഗിച്ച് ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോൾ സ്വയം മുറിയടച്ച് ഇരിക്കുന്ന നിലയിൽ ഇവരെ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഏറെ നാളായി ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞിരുന്ന ഇവർ പരിസരബോധമില്ലാത്ത കാര്യങ്ങൾ സംസാരിച്ചതായും നാട്ടുകാർ പറയുന്നു.

കൂടാതെ ഏഴ്‌ പേരുടെ നെറ്റിയിലും മുഖത്തും കുങ്കുമം പുരട്ടിയിരുന്നു. ഇത് കണ്ട് ഭയന്ന അയൽവാസികൾ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വീടിന്‍റെ വാതിൽ തകർത്ത് ഉള്ളിൽ കടന്നു. ശേഷം ഇവരെ പുറത്തെത്തിച്ച് പൊലീസ് ആംബുലൻസിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് അയക്കുകയായിരുന്നു.

ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിനാൽ ഇതിൽ മൂന്ന് പേരുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് ഇവരെ അടുത്തുള്ള മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോകുകയും ചെയ്‌തു. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം ആഭിചാര ക്രിയകളുടെ ഭാഗമായാണ് കുടുംബം ഇത്തരം പ്രവർത്തികളിലേർപ്പെട്ടതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുഞ്ഞ് പിറക്കാൻ ബലി നൽകിയത് അയൽവാസിയുടെ മകളെ: ഇക്കഴിഞ്ഞ മാർച്ചിൽ കുഞ്ഞ് പിറക്കാൻ ജോത്സ്യന്‍റെ വാക്ക് കേട്ട് അയൽവാസിയുടെ ഏഴ്‌ വയസുള്ള പെണ്‍കുട്ടിയെ നരബലി നടത്തിയയാൾ പൊലീസിന്‍റെ പിടിയിലായിരുന്നു. കൊൽക്കത്തയിലെ തിൽജലയിലെ അലോക്‌ കുമാർ എന്നയാളാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ദൈവത്തിന് ബലിനൽകിയാൽ കുഞ്ഞുണ്ടാകുമെന്ന ജോത്സ്യന്‍റെ വാക്ക് വിശ്വസിച്ചാണ് ഇയാൾ ക്രൂര കൃത്യം ചെയ്‌തത്.

അലോകിന്‍റെ ഭാര്യക്ക് തുടർച്ചയായി മൂന്ന് തവണ ഗർഭാലസ്യമുണ്ടായി. പിന്നാലെയാണ് ഇയാൾ തന്‍റെ പരിചയത്തിലുള്ള ബിഹാർ സ്വദേശിയായ ജോത്സ്യനെ ബന്ധപ്പെട്ടത്. തുടർന്ന് ജോത്സ്യന്‍റെ വാക്ക് കേട്ട് മാലിന്യം കളയാനായി വീടിന് പുറത്തിറങ്ങിയ അയൽവാസിയുടെ മകളെ കൊലപ്പെടുത്തി കുട്ടിയുടെ മൃതദേഹം ഇയാൾ വീട്ടിനുള്ളിൽ ബാഗിൽ സൂക്ഷിക്കുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയെ ഒളിപ്പിച്ചിരുന്ന ബാഗ് പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു. ബാഗിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. പിന്നാലെ പൊലീസ് അലോക് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: ജോത്സ്യന്‍ പറഞ്ഞത് കേട്ടു, കുഞ്ഞ് പിറക്കാൻ അയല്‍വാസിയുടെ ഏഴുവയസുള്ള മകളെ കൊലപ്പെടുത്തി; പ്രതി പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.