ETV Bharat / bharat

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളെ തുറന്നുകാട്ടി പിഐബി ; നിര്‍ണായക നീക്കവുമായി 'ഫാക്‌റ്റ്‌ചെക്ക്' വിഭാഗം - pib fact check unit busted YouTube channels

വ്യാജവാര്‍ത്തകളിലൂടെ പണം ഉണ്ടാക്കുകയാണ് ഈ യൂട്യൂബ് ചാനലുകള്‍ ലക്ഷ്യംവയ്ക്കു‌ന്നതെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം

fake news peddling youtube channels  വ്യാജവാര്‍ത്തകള്‍  വ്യാജവാര്‍ത്തകളിലൂടെ പണം ഉണ്ടാക്കുക  pib fact check unit busted YouTube channels  പിഐബി ഫാക്‌റ്റ് ചെക് നടത്തിയ ചാനലുകള്‍
പിഐബി ഫാക്‌റ്റ് ചെക് യൂണിറ്റ്
author img

By

Published : Jan 12, 2023, 7:46 PM IST

ന്യൂഡല്‍ഹി : രാജ്യത്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആറ് യൂട്യൂബ് ചാനലുകളെ തുറന്നുകാട്ടി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പിഐബി ഫാക്‌ട് ചെക്ക് വിഭാഗം. ഈ യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ച നൂറിലധികം വ്യാജ വാര്‍ത്തകളാണ് തുറന്നുകാട്ടിയത്. വിഷയങ്ങളിലെ സത്യാവസ്ഥ ട്വീറ്റിലൂടെ പുറത്തുവിടുകയും ചെയ്‌തു.

ഇത് രണ്ടാം തവണയാണ് ഫാക്‌റ്റ്‌ചെക്ക് വിഭാഗം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളെ തുറന്നുകാട്ടുന്നത്. ഈ ആറ് യൂട്യൂബ് ചാനലുകളും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ശൃംഖലയുടെ ഭാഗമാണ്. ഇവര്‍ക്ക് ആകെ 20 ലക്ഷം സബ്‌സ്ക്രൈബര്‍മാരാണ് ഉള്ളത്. ഇവരുടെ ദൃശ്യങ്ങള്‍ക്ക് 51കോടി വ്യൂസ് ഉണ്ട്.

യൂട്യൂബ് ചാനലിന്‍റെ പേര്സബ്‌സ്‌ക്രൈബേഴ്‌സ്വ്യൂസ്
നേഷന്‍ ടിവി 5,57,00021,09,87,523
സംവാദ് ടിവി10,90,00017,31,51,998
സരോകര്‍ ഭാരത്21,10045,00,971
നേഷന്‍ 2425,40043,37,729
സ്വര്‍ണിം ഭാരത്6,07010,13,013
സംവാദ് സമാചാര്‍3,48,00011,93,05,103

തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചും, സുപ്രീംകോടതിയിലേയും പാര്‍ലമെന്‍റിലേയും നടപടിക്രമങ്ങള്‍ സംബന്ധിച്ചും, ഇന്ത്യന്‍ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഈ ചാനലുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി എന്നതും രാഷ്‌ട്രപതി, സുപ്രീംകോടതി ചീഫ്‌ജസ്റ്റിസ് തുടങ്ങിയ ഭരണഘടനാ ചുമതലകള്‍ വഹിക്കുന്നവരുടെ പേരില്‍ തെറ്റായ പ്രസ്‌താവനകള്‍ കൊടുത്തതും വ്യാജ വാര്‍ത്തകളില്‍ ഉള്‍പ്പെടുന്നു.

വ്യാജവാര്‍ത്തകള്‍ കൊണ്ട് പണമുണ്ടാക്കുന്ന 'ഫേക്ക് ന്യൂസ് ഇക്കോണമി'യുടെ ഭാഗമാണ് ഈ യൂട്യൂബ് ചാനലുകള്‍ എന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വ്യക്തമാക്കി.ആളുകളെ ആകര്‍ഷിക്കാന്‍ സെന്‍സേഷണലായ തമ്പ്‌ലൈനുകളാണ് ഈ ചാനലുകള്‍ ഉപയോഗിക്കുന്നത്. വാര്‍ത്തകള്‍ ആധികാരികമാണെന്ന് വരുത്താനായി ടിവി ചാനലുകളിലെ വാര്‍ത്താ അവതാരകരുടെ ചിത്രങ്ങളും ഇവര്‍ ഉപയോഗിക്കുന്നു.

ഇതിന്‍റയെല്ലാം ലക്ഷ്യം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ ചാനലുകളിലേക്ക് ആകര്‍ഷിക്കുകയും അതിലൂടെ അവര്‍ പബ്ലിഷ്‌ ചെയ്‌ത വീഡിയോകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കലുമാണ്. 2022 ഡിസംബര്‍ 20 ന് നടത്തിയ ഫാക്‌റ്റ് ചെക്കിലൂടെ മൂന്ന് യൂട്യൂബ് ചാനലുകളെ പിഐബി ടീം തുറന്നുകാട്ടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.