ETV Bharat / bharat

'ഒരു ലക്ഷം രൂപയ്‌ക്ക് യൂണിവേഴ്‌സിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റ്'; തട്ടിപ്പുസംഘത്തിലെ നാലുപേര്‍ ബെംഗളൂരുവില്‍ പിടിയില്‍ - വ്യാജ സര്‍ട്ടിഫിക്കറ്റ്

കർണാടക, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള യൂണിവേഴ്‌സിറ്റികളിലെ വ്യാജ ബിരുജ സര്‍ട്ടിഫിക്കറ്റുകളാണ് സംഘം നിര്‍മിച്ചുനല്‍കിയത്

Fake Marks Card Racket Busted in Bengaluru  ബെംഗളൂരു  കർണാടക  വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംഘം പിടിയില്‍  Fake Marks Card Racket Busted in karnataka  karnatak todays news  കര്‍ണാടക ഇന്നത്തെ വാര്‍ത്ത
തട്ടിപ്പുസംഘത്തിലെ നാലുപേര്‍ ബെംഗളൂരുവില്‍ പിടിയില്‍
author img

By

Published : Dec 6, 2022, 8:02 PM IST

ബെംഗളൂരു: വിവിധ സര്‍വകലാശാലകളുടേ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ നാലുപേര്‍ ബെംഗളൂരുവില്‍ കേന്ദ്ര ക്രൈം ബ്രാഞ്ചിന്‍റെ പിടിയില്‍. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് സംഘം അറസ്റ്റിലായത്. വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിലുള്ള സ്ഥാപനത്തിലെ നാല് ജീവനക്കാരായ കിഷോർ, ശാരദ, ശിൽപ, രാജണ്ണ എന്നിവരാണ് പിടിയിലായത്.

പിടിച്ചെടുത്തതില്‍ 1,000 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍: ഈ സ്ഥാപനത്തിന്‍റെ പേരിലുള്ള വെബ്‌സൈറ്റ് കഴിഞ്ഞ അഞ്ച് വർഷമായി നിലവിലുണ്ട്. ഇതുപയോഗിച്ചും മറ്റ് പരസ്യങ്ങള്‍ നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്. 1,000 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, 70 സീലുകള്‍, ഹാർഡ് ഡിസ്‌ക്, പ്രിന്‍റര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും കണ്ടുകെട്ടിയതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ പ്രതാപ് റെഡ്ഡി പറഞ്ഞു. കർണാടക, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, സിക്കിം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഓപ്പണ്‍ സർവകലാശാലകളുടെ പേരിലാണ് സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി നിര്‍മിച്ചുനല്‍കിയത്.

ആളുകളെ വലയിലാക്കിയത് ഓൺലൈൻ പരസ്യം വഴി: മഹാലക്ഷ്‌മി ലേഔട്ട് ഉൾപ്പെടെയുള്ള മൂന്ന് കെട്ടിടത്തിലാണ് ഇവർ ഓഫിസുകൾ നടത്തിയിരുന്നത്. ഓൺലൈൻ വഴി പരസ്യം നൽകിയാണ് ആളുകളെ ആകര്‍ഷിപ്പിച്ചത്. പ്രതി അടുത്തിടെ, ഒരു യുവാവിനെ സമീപിച്ച് ഒരു ലക്ഷം രൂപ നൽകിയാൽ പരീക്ഷ എഴുതാതെ തന്നെ ബിരുദ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്‌ദാനം ചെയ്‌തു. തുടര്‍ന്ന്, ഈ യുവാവിന്‍റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് അയച്ചുനല്‍കി.

ഇതിൽ സംശയം തോന്നിയതോടെ ഇയാള്‍ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹാലക്ഷ്‌മി ലേഔട്ടിലെ ഓഫിസ് ഉൾപ്പെടെ റെയ്‌ഡ് നടത്തുകയും തട്ടിപ്പുസംഘം പിടിയിലായതും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.