ETV Bharat / bharat

ഐഎഎസ് ഓഫിസർ ചമഞ്ഞയാള്‍ പൊലീസ് പിടിയിൽ - ത്രിണമൂൽ കോൺഗ്രസ് എംപി മിമി ചക്രബർത്തി

ത്രിണമൂൽ കോൺഗ്രസ് എംപി മിമി ചക്രബർത്തി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

Fake IAS man held  TMC MP Mimi Chakraborty  Mimi Chakraborty duped  വ്യാജ ഐഎഎസ് ഓഫീസർ പിടിയിൽ  ത്രിണമൂൽ കോൺഗ്രസ് എംപി മിമി ചക്രബർത്തി  ഐഎഎസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം
പശ്ചിമ ബംഗാളിൽ വ്യാജ ഐഎഎസ് ഓഫീസർ പൊലീസ് പിടിയിൽ
author img

By

Published : Jun 23, 2021, 10:27 PM IST

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഐഎഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞയാള്‍ പൊലീസ് പിടിയിൽ. ഡെബഞ്ചൻ ദേവ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ത്രിണമൂൽ കോൺഗ്രസ് എംപി മിമി ചക്രബർത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Also Read: ശ്രീനഗറിൽ യുവാവ് അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു

ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ ട്രാൻസ്ജെൻഡറുകൾക്കും മറ്റും വേണ്ടി താൻ സംഘടിപ്പിക്കുന്ന കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിന് എത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെടുകയായിരുന്നുവെന്ന് എംപി പറഞ്ഞു. സാധാരണക്കാരെ വാക്‌സിനെടുക്കാൻ പ്രേരിപ്പിക്കുന്നതിനായാണ് തന്നെ ക്ഷണിക്കുന്നതെന്നും ഇയാൾ പറഞ്ഞതായി മിമി ചക്രബര്‍ത്തി വിശദീകരിച്ചു.

Also Read: ന്യൂ ടൗണ്‍ വെടിവയ്പ്പ് ; പ്രതികള്‍ ഇറ്റലിയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടു

എന്നാൽ, താൻ നേരത്തെ വാക്‌സിൻ സ്വീകരിച്ചതാണെന്ന് ഇയാൾക്ക് മറുപടി നൽകുകയായിരുന്നു . സംശയം തോന്നിയതിനാലാണ് പൊലീസിൽ പരാതി നൽകിയത്. ഇയാൾ ഉപയോഗിക്കുന്ന വാഹനത്തിൽ നീല നിറത്തിലുള്ള വ്യാജ ബീക്കൺ സ്റ്റിക്കർ ഉപയോഗിച്ചിരുന്നതായും എംപി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.