മുംബൈ: കൊവിഡിനെതിരായ പോരാട്ടത്തില്‍ മാസ്‌ക്കുകളാണ് പരിചയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഛത്രപതി ശിവാജി മഹാരാജാവിന്‍റെ ജന്മദിന വാര്‍ഷികത്തോട് അനുബന്ധിച്ച് പൂനെയിലെ ജുന്നാര്‍ തെഹ്‌സിലില്‍ ശിവാജി ഫോര്‍ട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവാജിയുടെ കാലത്ത് വാളും പരിചയുമാണ് യുദ്ധത്തില്‍ പ്രതിരോധിക്കാന്‍ ഉപയോഗിച്ചതെങ്കില്‍ നമ്മള്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ മാസ്‌ക്കുകളാണ് പരിചയാക്കേണ്ടത്. 1630ന് ശിവ്‌നേരി ഫോര്‍ട്ടിലാണ് ചക്രവത്തി ശിവാജിയുടെ ജനനം. നിരവധി യുദ്ധങ്ങളിലൂടെ സ്വദേശ് സ്ഥാപിച്ച മഹാരാജാവാണ് ശിവാജിയെന്നും രണ്ടാം തവണയും ശിവാജിയുടെ ജന്മ ദിനത്തില്‍ പങ്കെടുക്കാന്‍ ശിവ്‌നേരി ഫോര്‍ട്ടില്‍ വരാന്‍ കഴിഞ്ഞതിന്‍റെ സന്തോഷവും താക്കറെ പങ്കുവെച്ചു. ഉദ്ധവ് താക്കറെയ്‌ക്കൊപ്പം പരിപാടിയില്‍ അജിത് പവാറും പങ്കെടുത്തു. കൊവിഡ് പശ്ചാത്തലത്തില്‍ ശിവ്നേരി ഫോര്‍ട്ടില്‍ നടന്ന പരിപാടിക്ക് ആളുകള്‍ ഒത്തുകൂടരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
കൊവിഡിനെതിരായ പോരാട്ടത്തില്‍ മാസ്‌ക്കുകള്‍ പരിചയാക്കണമെന്ന് ഉദ്ധവ് താക്കറെ
ശിവാജിയുടെ കാലത്ത് വാളും പരിചയുമാണ് യുദ്ധത്തില്‍ പ്രതിരോധിക്കാന്‍ ഉപയോഗിച്ചതെങ്കില്‍ നമ്മള്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ മാസ്‌ക്കുകളാണ് പരിചയാക്കേണ്ടത്.