ചണ്ഡിഗഡ് : പഞ്ചാബില്‍ അധികാരം ലഭിച്ചാല്‍ സംസ്ഥാനത്തെങ്ങും ഓരോ കുടുംബങ്ങള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അടുത്ത വർഷം മാർച്ചിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണെറിഞ്ഞാണ് എ.എ.പി ദേശീയ കൺവീനര്‍ കൂടിയായ കെജ്‌രിവാളിന്‍റെ പ്രഖ്യാപനം.
പഞ്ചാബില്‍ തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും. തീർപ്പുകൽപ്പിക്കാത്ത വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളും. അടിസ്ഥാന സൗകര്യവികസനം മൂന്ന്-നാല് വർഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കും.
ഡൽഹിയിലെ ഭരണത്തിൽ ജനങ്ങൾ സന്തുഷ്ടരാണ്, പ്രത്യേകിച്ചും സ്ത്രീകൾ. പക്ഷേ, പഞ്ചാബിലെ സ്ത്രീകൾ വിലക്കയറ്റം കൊണ്ട് ദുരിതമനുഭവിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അതേസമയം, കെജ്‌രിവാളിന്‍റെ വാഗ്‌ദാനം കോൺഗ്രസിനെ സമാന പ്രഖ്യാപനത്തിന് നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. നഗരപരിധിയിലെങ്കിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കണമെന്ന് സംസ്ഥാന ഘടകത്തോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു.