ETV Bharat / bharat

വാക്സിൻ ക്ഷാമകാലത്ത് കേന്ദ്രത്തിന് പ്രിയം കയറ്റുമതിയെന്ന് പ്രിയങ്കാഗാന്ധി - കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

വാക്‌സിന്‍ കയറ്റുമതിയില്‍ നിന്ന് വാക്‌സിന്‍ ഇറക്കുമതിയിലേക്ക് എത്തേണ്ട അവസ്ഥയാണെന്ന് പ്രിയങ്ക ഗാന്ധി

priyanka gandhi vadra  Exporter of vaccine to importer  Priyanka taks dig at govt  Congress general secretary Priyanka Gandhi Vadra  Priyanka Gandhi Vadra slams govt on vaccine shortage  വാക്‌സിന്‍ ക്ഷാമം  കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  വാക്‌സിന്‍ ക്ഷാമത്തിനിടെ കയറ്റുമതി
വാക്‌സിന്‍ ക്ഷാമം; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
author img

By

Published : Apr 17, 2021, 2:21 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാവുമ്പോള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് ജനങ്ങള്‍ക്കാവശ്യമായ വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാതിരിക്കെ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നതിനാണ് കേന്ദ്രത്തിനെതിരെ പ്രിയങ്കയുടെ വിമര്‍ശനം. നിലവിലെ സ്ഥിതി 70 വര്‍ഷത്തെ പ്രയത്നത്തെ ഇല്ലാതാക്കുന്നതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

  • Shocking that while COVID ravages India, from being a vaccine exporter, it has been compelled to become a vaccine importer undoing 70 years of govt effort.@narendramodi : the pilot who had his photo plastered on boarding passes only to press the eject button during an emergency

    — Priyanka Gandhi Vadra (@priyankagandhi) April 17, 2021 " class="align-text-top noRightClick twitterSection" data=" ">

വാക്‌സിന്‍ കയറ്റുമതിയില്‍ നിന്ന് വാക്‌സിന്‍ ഇറക്കുമതിയിലേക്ക് എത്താന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും ഇത് 70 വര്‍ഷത്തെ സര്‍ക്കാറിന്‍റെ പരിശ്രമങ്ങളെ ഇല്ലാതാക്കുന്നതാണെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു. 70 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെ എടുത്തുകാട്ടുകയായിരുന്നു പ്രിയങ്ക ഗാന്ധി.

രാജ്യത്ത് 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1,45,26,609 ആയി ഉയര്‍ന്നു. ഇത് മൂന്നാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ രണ്ട് ലക്ഷം കടക്കുന്നത്. 24 മണിക്കൂറിനിടെ 1341 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

കൂടുതല്‍ വായനയ്‌ക്ക്: തുടര്‍ച്ചയായി മൂന്നാം ദിനവും രണ്ട് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.