ജമ്മു: ജമ്മുകശ്‌മീര്‍ വിമാനത്താവളത്തില്‍ സ്ഫോടനം. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലാണ് സ്‌ഫോടനം നടന്നത്. ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായാണ് സംശയം. ഞായറാഴ്‌ച പുലർച്ചെ 1.40ഓടെയാണ് സംഭവം.
വിമാനത്താവളത്തിന്‍റെ ടെക്‌നിക്കല്‍ ഏരിയയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. സ്ഫോടനങ്ങളിലൊന്നിൽ ഒരു കെട്ടിടത്തിന്‍റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാട് പറ്റിയിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു. എന്നാല്‍ സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.
-
There was no damage to any equipment. Investigation is in progress along with civil agencies.
— Indian Air Force (@IAF_MCC) June 27, 2021 " class="align-text-top noRightClick twitterSection" data="
">There was no damage to any equipment. Investigation is in progress along with civil agencies.
— Indian Air Force (@IAF_MCC) June 27, 2021There was no damage to any equipment. Investigation is in progress along with civil agencies.
— Indian Air Force (@IAF_MCC) June 27, 2021
Also Read: മുംബൈയിലെ താജ് ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യോമസേന ഉപമേധാവിയുമായി സംസാരിച്ചതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. എയര്‍ മാര്‍ഷല്‍ വിക്രം സിംഗും വ്യോമസേനയുടെ ഉന്നതതല സംഘവും ഉടൻ ജമ്മുവില്‍ എത്തും.
-
Raksha Mantri Shri @rajnathsingh spoke to Vice Air Chief, Air Marshal HS Arora regarding today’s incident at Air Force Station in Jammu. Air Marshal Vikram Singh is reaching Jammu to take stock of the situation.
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) June 27, 2021 " class="align-text-top noRightClick twitterSection" data="
">Raksha Mantri Shri @rajnathsingh spoke to Vice Air Chief, Air Marshal HS Arora regarding today’s incident at Air Force Station in Jammu. Air Marshal Vikram Singh is reaching Jammu to take stock of the situation.
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) June 27, 2021Raksha Mantri Shri @rajnathsingh spoke to Vice Air Chief, Air Marshal HS Arora regarding today’s incident at Air Force Station in Jammu. Air Marshal Vikram Singh is reaching Jammu to take stock of the situation.
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) June 27, 2021
ഫോറൻസിക് വിദഗ്‌ദരും ബോംബ് സ്ക്വാഡും പരിശോധന തുടരുകയാണ്. അതേസമയം നര്‍വാളില്‍ 5 കിലോ ഐഇഡിയുമായി ഒരു ഭീകരനെ ജമ്മുകശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു.