ETV Bharat / bharat

കൊവിഡിന്‍റെ മൂന്നാം വകഭേദം കൂടുതല്‍ അപകടകരമെന്ന് വിദഗ്ധര്‍

നേരത്തേ ബ്രിട്ടനിൽ നിന്നും ബ്രസീലിൽ നിന്നുമുള്ള ഇരട്ട വകഭേദം രാജ്യത്ത് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വകഭേദം ഇപ്പോള്‍ കണ്ടെത്തിയത്.

author img

By

Published : Apr 23, 2021, 1:12 PM IST

triple mutant strain of Covid-19  second wave of Covid-19  Maharastra covid cases  covid symptom  കൊവിഡിന്‍റെ മൂന്നാം വകഭേദം  കൊവിഡ് -19  ഡോ. ​​സഞ്ജയ് ലോണ്ടെ
കൊവിഡിന്‍റെ മൂന്നാം വകഭേദം കൂടുതല്‍ അപകടകരമെന്ന് വിദഗ്ധര്‍

മുംബൈ: വൈദ്യശാസ്ത്ര രംഗത്തിന് വലിയ വെല്ലുവിളി ഉയർത്തുന്ന കൊവിഡ് -19 വൈറസിന്റെ മൂന്നാം വകഭേദം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മഹാമാരിയുടെ ഗുരുതരമായ രണ്ടാം തരംഗത്തെ രാജ്യം നേരിടുന്നതിനിടയിലാണ് പുതിയ വകഭേദം കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ വകഭേദം കൂടുതൽ മാരകമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരത്തേ ബ്രിട്ടനിൽ നിന്നും ബ്രസീലിൽ നിന്നുമുള്ള ഇരട്ട വകഭേദം രാജ്യത്ത് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വകഭേദം ഇപ്പോള്‍ കണ്ടെത്തിയത്.

മൂക്കിലൂടെയും വായിലൂടെയും പ്രവേശിച്ചതിനുശേഷം ഈ വകഭേദം വേഗത്തിൽ പടരുകയും ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യുന്നതിനാൽ ശാസ്ത്രജ്ഞർ കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. രോഗബാധിതനാണെന്ന് തിരിച്ചറിയുമ്പോഴേക്കും ആളുകളുടെ അവസ്ഥ വഷളാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 2020 ൽ വിദേശ രാജ്യങ്ങളിൽ കൊവിഡിന്‍റെ മൂന്നാം വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു. യു‌.എസ്‌, സിംഗപ്പൂർ, ഫിൻ‌ലാൻ‌ഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ 2020 ഏപ്രിലിൽ മൂന്നാം വകഭേദം കണ്ടെത്തിയിരുന്നു. കൊവിഡ് -19 വൈറസ് പരിവർത്തനം ചെയ്താണ് പുതിയ വകഭേദം രൂപപ്പെടുന്നത്. ആകൃതി, നിറം, ജനിതക ക്രമം എന്നിവയെയാണ് ഇത് ബാധിക്കുന്നത്. വൈറസിന്‍റെ മൂന്നാമത്തെ പരിവർത്തനം വളരെ അപകടകരമാണെന്ന് ആയുഷ് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ​​സഞ്ജയ് ലോണ്ടെ പറഞ്ഞു.

കൊവിഡ് -19 ന്റെ ആദ്യ തരംഗത്തിൽ, വൈറസ് ആദ്യം വായ, മൂക്ക്, അണുബാധ എന്നിവയെയായിരുന്നു ബാധിച്ചത്. വൈറസ് ശ്വാസകോശത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും പ്രവേശിക്കാൻ മൂന്ന് ദിവസമെടുത്തിരുന്നു. അഞ്ച് മുതൽ എട്ട് ദിവസം വരെ മാത്രമാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇത് കുറച്ച് സമയത്തിന് ശേഷം മാത്രമാണ് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായത്. എന്നാല്‍, രണ്ടാമത്തെ തരംഗം ജീവന് ഭീഷണിയാണ്. ഒരു കുടുംബാംഗത്തിന് രോഗം ബാധിച്ചാൽ, ഉടൻ തന്നെ കുടുംബം മുഴുവനും കൊവിഡ് പോസിറ്റീവ് ആയി മാറുകയും അത് അതിവേഗം പടരുകയും ചെയ്യുന്നുവെന്ന് ഡോ. ലോണ്ടെ പറഞ്ഞു.

ഇരട്ട, മൂന്ന് എന്നിങ്ങനെയുള്ള വകഭേദങ്ങള്‍ അണുബാധ ജലദോഷം, ചുമ, പനി, ക്ഷീണം എന്നിവയുൾപ്പെടെയുള്ള അതേ ലക്ഷണങ്ങളാണ് ഉണ്ടാവുന്നത്. എന്നാൽ ഛർദ്ദി, കണ്ണുകളുടെ ചുവപ്പ്, കേൾവിക്കുറവ്, നാവ് വെളുക്കല്‍ തുടങ്ങിയ ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മുൻകരുതലാണ് വേണ്ടതെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. രോഗലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കില്‍ അത് വഷളാകുന്നതിനുമുമ്പ് ചികിത്സ തേടണമെന്നും ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.