ഔറംഗബാദ് (മഹാരാഷ്‌ട്ര): കാളകളുടെ തീറ്റയ്ക്കായി ഒരു കുടുംബം ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. ഔറംഗബാദ് നഗരത്തിനടുത്തുള്ള പിസാദേവിയിലുള്ള പാഖെ കുടുംബമാണ് കാളകളുടെ തീറ്റയ്‌ക്കായി മാസം തോറും ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നത്. സംസ്ഥാനത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലും പ്രശസ്‌തി നേടിക്കൊടുത്തതോടെയാണ് പാഖെ കുടുംബത്തിന് കാളകള്‍ പ്രിയങ്കരരായത്.
കാളപ്രേമികളായ പാഖെ കുടുംബം: കഴിഞ്ഞ ഇരുപത് വർഷമായി പാഖെ കുടുംബം കാളകളെ പരിപാലിക്കുന്നു. സഹോദരങ്ങളായ സഞ്ജയ് പാഖെ, ദാദാറാവു പാഖെ എന്നിവർക്ക് രൺവീർ, ഹിറ, പിന്ത്യ എന്നിങ്ങനെ മൂന്ന് മത്സരയോട്ട കാളകളാണ് സ്വന്തമായുള്ളത്. മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ ഈ കാളകൾ സമ്മാനം നേടിയിട്ടുമുണ്ട്.
ഭക്ഷണമാണ് മുഖ്യം: ഓരോ കാളയ്ക്കും അതിരാവിലെയും വൈകുന്നേരവും എട്ട് ലിറ്റർ പാല്‍ വീതം നൽകും. ഇതില്‍ മുട്ടയും കലര്‍ത്തും. മാത്രമല്ല ബദാം, അത്തിപ്പഴം എന്നിവ ഗോതമ്പ് പൊടിയിൽ ചേര്‍ത്ത് നെയ്യിൽ കലർത്തിയുള്ള തീറ്റയും രണ്ട് നേരവും പതിവാണ്. ഈയിനത്തില്‍ മാത്രം ഒരു കാളയ്ക്ക് ഒരു ദിവസം 1000 രൂപയാണ് ചെലവിനത്തില്‍ വരിക. അത്തരത്തില്‍ ദിവസവും 3000 രൂപയാണ് കുടുംബം കാളകള്‍ക്കായുള്ള തീറ്റയിനത്തില്‍ മാത്രം ചെലവഴിക്കുന്നത്.
പാഖേ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള കാളകളിൽ രൺവീറിന് ഇരുപത് വയസുണ്ട്. മറ്റു രണ്ടുപേരായ പിന്ത്യയ്ക്ക് അഞ്ചും, ഹിറയ്ക്ക് നാല് വയസാണ്. മുമ്പ് രൺവീർ, പിന്ത്യ എന്നീ രണ്ട് കാളകൾ മാത്രമായിരുന്നു പാഖെ കുടുംബത്തിലുണ്ടായിരുന്നത്. നിരവധി ടൂർണമെന്റുകളിൽ മിന്നുന്ന പ്രകടനം കാഴ്‌ചവെച്ച ഹിറ എന്ന ഡയമണ്ട് കാളയെ അഞ്ച് ലക്ഷം രൂപയ്ക്ക് ഇവര്‍ കുറച്ച് ദിവസങ്ങള്‍ക്ക് സ്വന്തമാക്കുകയായിരുന്നു. രൺവീറും പിന്ത്യയും അവരുടെ കലോത്സവങ്ങളായ കാളയോട്ടത്തിൽ മുമ്പേ തന്നെ പ്രതിഭകളാണ്.