ETV Bharat / bharat

ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി ഉള്‍പ്പെട്ട മുന്നണി അധികാരത്തിലേക്കെന്ന് എക്‌സിറ്റ് പോളുകള്‍ ; മേഘാലയയില്‍ തൂക്ക് മന്ത്രിസഭ

എക്‌സിറ്റ് പോളുകള്‍ ശരിയാവുകയാണെങ്കില്‍ ബിജെപി വടക്ക് കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകാന്‍ പോകുന്നത്

Exit polls predict BJP alliance win  എക്‌സിറ്റ് പോളുകള്‍  ബിജെപി  എക്‌സിറ്റ് പോള്‍ നോര്‍ത്ത് ഈസ്‌റ്റ് 2023  ത്രിപുര നാഗലാന്‍റ് മേഘലയ  Exit polls prediction 2023  north east states election 2023  വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇലക്ഷന്‍
Exit polls
author img

By

Published : Feb 27, 2023, 10:37 PM IST

ന്യൂഡല്‍ഹി : വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നാണ് ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളിലെ സൂചന. ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിയുടെ സഖ്യം അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. മേഘാലയയില്‍ തൂക്ക് നിയമസഭയാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ മേഘാലയയില്‍ ബിജെപി നിലവിലെ രണ്ട് സീറ്റില്‍ നിന്ന് ഏഴ് സീറ്റുകള്‍വരെ നേടുമെന്നാണ് സൂചിപ്പിക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങളിലും ആകെ നിയമസഭ സീറ്റുകള്‍ അറുപത് വീതമാണ്. അതുകൊണ്ട് തന്നെ മുപ്പത്തി ഒന്ന് സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഉള്‍പ്പെട്ട സഖ്യങ്ങളാണ് ഭരണത്തില്‍ ഉള്ളത്. ത്രിപുരയില്‍ മാത്രമാണ് ബിജെപി തങ്ങളുടെ സഖ്യത്തില്‍ ഏറ്റവും വലിയ പാര്‍ട്ടിയായിരിക്കുന്നത്. നാഗാലാന്‍ഡിലും മേഘാലയയിലും ബിജെപി, സഖ്യത്തിലെ ജൂനിയര്‍ കക്ഷിയാണ്.

ത്രിപുരയിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍: ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത് ത്രിപുരയില്‍ ബിജെപി 36 മുതല്‍ 45 സീറ്റുകള്‍ നേടുമെന്നാണ്. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സഖ്യം 6-11, തിപ്രമോത-9-16 സീറ്റുകള്‍. ത്രിപുരയില്‍ സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ ഭാഗമായ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ല എന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

സീന്യൂസ്- മെട്രിസ് ത്രിപുര എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി സഖ്യത്തിന് 29-36 സീറ്റുകള്‍ വരെ ലഭിക്കും, സിപിഎം സഖ്യത്തിന് 13-21 സീറ്റുകള്‍, തിപ്രമോത 11-16 സീറ്റുകള്‍.

ടൈംസ് നൗ- ഇടിജി ത്രിപുര എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി സഖ്യത്തിന് ലഭിക്കുക 21 മുതല്‍ 27 സീറ്റുകളാണ്, സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സഖ്യത്തിന് 18-24 സീറ്റുകള്‍, തിപ്രമോത 11-16 സീറ്റുകള്‍.

നാഗാലാന്‍ഡ് എക്‌സിറ്റ് പോള്‍ പ്രവചനം: ഇവിടെ ബിജെപി- എന്‍ഡിപിപി സഖ്യം വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി സഖ്യത്തിന് 38-48 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ് സഖ്യം 1-2 സീറ്റുകള്‍, എന്‍പിഎഫ് 3-8 സീറ്റുകള്‍.

ടൈംസ് നൗ-ഇടിജി എക്‌സിറ്റ് പോള്‍ അനുസരിച്ച് ബിജെപി സഖ്യത്തിന് 39 മുതല്‍ 49 സീറ്റുകള്‍, കോണ്‍ഗ്രസ് സഖ്യത്തിന് ഒരു സീറ്റുപോലും ലഭിക്കില്ല, എന്‍പിഎഫിന് 4-8 സീറ്റുകള്‍.

സീ ന്യൂസ് മെട്രിസ് ബിജെപി സഖ്യത്തിന് 35 മുതല്‍ 43 സീറ്റുകള്‍, കോണ്‍ഗ്രസ് സഖ്യം 1 മുതല്‍ 3 സീറ്റുകള്‍ വരെ, എന്‍പിഎഫ് - 2-5 സീറ്റുകള്‍.

മേഘാലയയിലെ എക്‌സിറ്റ് പോള്‍: മേഘാലയയില്‍ തൂക്ക് നിയമസഭയാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്‍പിപി മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പ്രവചനങ്ങള്‍.

ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം എന്‍പിപി 18-24 സീറ്റുകള്‍ നേടും, ബിജെപി സഖ്യം 4-8 സീറ്റുകള്‍, കോണ്‍ഗ്രസ് 6-12 സീറ്റുകള്‍.

ടൈംസ് നൗ - ഇടിജി എക്‌സിറ്റ് പോള്‍ : എന്‍പിപി 18-26, ബിജെപി സഖ്യം 3-6 ,കോണ്‍ഗ്രസ് 2-5 സീ ന്യൂസ്‌ മെട്രിസ് : എന്‍പിപി 21-26, ബിജെപി 6-11 കോണ്‍ഗ്രസ് 3-6.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.