ന്യൂഡൽഹി : ഉത്തർപ്രദേശിലെ അവസാനഘട്ട തെരഞ്ഞെടുപ്പും പൂര്‍ത്തിയായതോടെ അഞ്ച് സംസ്ഥാനങ്ങള്‍ ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പില്‍. ഇന്ന് വൈകുന്നേരം ഉത്തര്‍പ്രദേശില്‍ ഏഴാംഘട്ട തെരഞ്ഞെടുപ്പ് നടന്നതോടെയാണ് ജനവിധി പൂര്‍ത്തിയായത്. ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങളാണ് വിധി എഴുതിയത്.
മൂന്ന് ദിവസം കഴിഞ്ഞ് ഫലം പുറത്തുവരാനിരിക്കെ, മാർച്ച് 10 ന് ഉത്തർപ്രദേശിൽ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ഫലങ്ങള്‍ പറയുന്നു. പഞ്ചാബിൽ രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് കോണ്‍ഗ്രസെങ്കിലും എ.എ.പി തൂത്തുവാരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.
ഉത്തരാഖണ്ഡിൽ ത്രികോണ മത്സരമാണ് നടന്നത്. ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും എ.എ.പിയും ശക്തമായ ഏറ്റുമുട്ടലാണ് സംസ്ഥാനത്ത് നടത്തിയത്. കനത്ത മാർജിനോടെയാണെങ്കിലും ഉത്തരാഖണ്ഡ് ബി.ജെ.പി നിലനിര്‍ത്തുമെന്നാണ് ഫലംപറയുന്നത്. മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ ബി.ജെ.പി തൂത്തുവാരുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.
ഉത്തർപ്രദേശിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ
ആകെ സീറ്റുകള്‍ - 403
ഭൂരിപക്ഷ വിജയം - 202
ഏജന്‍സി | ബി.ജെ.പി+ | എസ്.പി+ | ബി.എസ്.പി | ഐ.എന്‍.സി | മറ്റുള്ളവര്‍ |
മാട്രിസ് പോൾ | 262-277 | 119-134 | 7-15 | 3-8 | |
പി-മാർക് | 240 | 140 | 17 | 4 | 2 |
പോൾസ്ട്രാറ്റ് | 211-225 | 116-160 | 14-24 | 4-6 | |
ഇ.ടി.ജി റിസര്‍ച്ച് | 230-245 | 150-165 | 5-10 | 2-6 | 2-6 |
ജാൻ കി ബാത്ത് | 222-260 | 135-165 | 4-9 | 1-3 | 3-4 |
പോള്‍ ഓഫ് പോള്‍സ്* | 231-251 | 135-155 | 9-15 | 2-6 |
(പോള്‍ ഓഫ് പോള്‍സ്*- ഏജന്‍സികളുടെ പ്രവചനത്തെ വിശകലനം ചെയ്‌തുള്ള കണക്ക്)
യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയം നേടും. അഞ്ച് സർവേകൾ ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും 231-251 സീറ്റുകളാണ് പ്രവചിച്ചത്. അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടിക്ക് 135-155 സീറ്റുകളും നൽകുന്നു.
പഞ്ചാബിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ
ആകെ സീറ്റുകള്‍ - 117
ഭൂരിപക്ഷ വിജയം - 59
ഏജന്‍സി | എ.എ.പി | ഐ.എന്‍.സി | എ.എ.ഡി+ | ബി.ജെ.പി+ | മറ്റുള്ളവര്‍ |
ആക്‌സിസ് മൈ ഇന്ത്യ | 76-90 | 19-31 | 7-11 | 1-4 | 0-2 |
വീറ്റോ | 70 | 22 | 19 | 5 | 1 |
പി മാര്‍ക് | 62-70 | 23-31 | 16-24 | 1-3 | 1-3 |
ഇ.ടി.ജി റിസര്‍ച്ച് | 70-75 | 23-27 | 7-13 | 3-7 | 1-3 |
ജാന്‍ കി ബാത്ത് | 60-84 | 18-31 | 13-19 | 3-7 | |
പോള്‍ ഓഫ് പോള്‍സ് | 64-80 | 20-28 | 13-19 | 2-6 |
അഞ്ച് സർവേകൾ പഞ്ചാബിൽ എ.എ.പിക്ക് ശ്രദ്ധേയമായ വിജയം പ്രവചിക്കുന്നു. 64-80 സീറ്റുകളാണ് അഞ്ച് ഏജന്‍സികളുടെ പ്രവചനം ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം കനത്ത നഷ്‌ടമുണ്ടാക്കിയതായാണ് വിലയിരുത്തല്‍.
ഉത്തരാഖണ്ഡ് എക്‌സിറ്റ് പോള്‍ ഫലം
ആകെ സീറ്റുകള്‍- 70
ഭൂരിപക്ഷ വിജയം-36
ഏജന്‍സി | ബി.ജെ.പി | ഐ.എന്‍.സി | എ.എ.പി |
ജാന്‍ കി ബാത്ത് | 32-41 | 37-35 | 00-01 |
പി മാര്‍ക് | 35-39 | 28-34 | 0-3 |
സി വോട്ടര്‍ | 26-32 | 32-38 | 0-2 |
വീറ്റോ | 37 | 31 | 1 |
ആക്‌സിസ് മൈ ഇന്ത്യ | 36-46 | 20-30 | 0 |
പോള്‍ ഓഫ് പോള്‍സ് | 31-39 | 26-34 | 0-1 |
ഉത്തരാഖണ്ഡില്‍ നടന്നത് ബി.ജെ.പിയും കോൺഗ്രസും തമ്മിലെ കടുത്ത പോരാട്ടമാണെന്ന് അഞ്ച് സർവേകൾ പ്രവചിക്കുന്നു
ഗോവയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ആകെ സീറ്റുകള്‍ - 40
ഭൂരിപക്ഷ വിജയം - 21
ഏജന്‍സി | ബി.ജെ.പി | ഐ.എന്‍.സി | എ.എ.പി |
ജാന്‍ കി ബാത്ത് | 13-19 | 14-19 | 01-02 |
വീറ്റോ | 14 | 16 | 4 |
സി.എന്‍.എക്‌സ് | 16-22 | 11-17 | 0-2 |
പി മാര്‍ക് | 13-17 | 13-17 | 2-6 |
പോള്‍ ഓഫ് പോള്‍സ് | 16-20 | 16-20 | 1-3 |
ഗോവയില്‍ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നതെന്ന് പ്രവചനം സൂചിപ്പിക്കുന്നു.
മണിപ്പൂരിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ആകെ സീറ്റുകള്‍- 60
ഭൂരിപക്ഷ വിജയം- 31
ഏജന്‍സി | ബി.ജെ.പി | ഐ.എന്‍.സി | എന്‍.പി.പി |
പി മാര്‍ക് | 27-31 | 11-17 | 6-10 |
ജാന്‍ കി ബാത്ത് | 23-28 | 10-14 | 7-8 |
സി.എന്‍.എക്‌സ് | 26-31 | 12-17 | 6-10 |
പോള്‍ ഓഫ് പോള്‍സ് | 29-33 | 12-16 | 6-8 |
നാല് സർവേകൾ പ്രകാരം മണിപ്പൂരിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പ്രവചനം
ALSO READ l Punjab Polls | അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി അമരീന്ദര്‍ സിംഗ്