ETV Bharat / bharat

വ്യത്യസ്‌ത സമയങ്ങളിലെ വ്യായാമം വ്യത്യസ്‌ത ഫലങ്ങൾ നൽകുന്നുവെന്ന് പഠനം

വിവിധ സമയങ്ങളിൽ വ്യായാമത്തിന് ശേഷം അവയവ-നിർദ്ദിഷ്‌ട വ്യവസ്ഥയിൽ ആരോഗ്യ പരിപാലനത്തിന് സഹായിക്കുന്ന വ്യത്യസ്‌ത സിഗ്നലിങ് തന്മാത്രകൾ ശരീരത്തിൽ നിർമിക്കപ്പെടുന്നുവെന്ന് ഗവേഷണം പറയുന്നു. ആരോഗ്യം, ഉറക്കം, ഓർമ, വ്യായാമം, ഉപാപചയ പ്രവർത്തനങ്ങളുടെ സന്തുലനം എന്നിവയെ സ്വാധീനിക്കുന്നതാണ് ഈ സിഗ്നലിങ് തന്മാത്രകൾ.

Exercise effects in body  Exercise in different time has different effect  വ്യത്യസ്‌ത സമയങ്ങളിലെ വ്യായാമം വ്യത്യസ്‌ത ഫലങ്ങൾ നൽകുന്നു  വ്യായാമം ഗുണങ്ങൾ
വ്യത്യസ്‌ത സമയങ്ങളിലെ വ്യായാമം വ്യത്യസ്‌ത ഫലങ്ങൾ നൽകുന്നുവെന്ന് പഠനം
author img

By

Published : Jan 17, 2022, 7:40 AM IST

ഒരു ദിവസത്തെ വ്യത്യസ്‌ത സമയങ്ങളിൽ ചെയ്യുന്ന വ്യായാമം ശരീരത്തിന് വ്യത്യസ്‌ത ഫലങ്ങൾ നൽകുന്നുവെന്ന് പഠനം. അടുത്തിടെ സെൽ മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച അന്താരാഷ്‌ട്ര ശാസ്‌ത്രജ്ഞരുടെ സംഘം നടത്തിയ എലികളിൽ നടത്തിയ ഗവേഷണത്തിലാണ് വിവിധ സമയങ്ങളിൽ ചെയ്യുന്ന വ്യായാമം വ്യത്യസ്‌ത ഫലങ്ങൾ നൽകുന്നുവെന്ന് കണ്ടെത്തിയത്.

വിവിധ സമയങ്ങളിൽ വ്യായാമത്തിന് ശേഷം അവയവ-നിർദിഷ്‌ട വ്യവസ്ഥയിൽ ആരോഗ്യ പരിപാലനത്തിന് സഹായിക്കുന്ന വ്യത്യസ്‌ത സിഗ്നലിങ് തന്മാത്രകൾ ശരീരത്തിൽ നിർമിക്കപ്പെടുന്നുവെന്ന് ഗവേഷണം പറയുന്നു. ആരോഗ്യം, ഉറക്കം, ഓർമ, വ്യായാമം, ഉപാപചയ പ്രവർത്തനങ്ങളുടെ സന്തുലനം എന്നിവയെ സ്വാധീനിക്കുന്നതാണ് ഈ സിഗ്നലിങ് തന്മാത്രകൾ. വ്യത്യസ്‌ത സമയങ്ങളിൽ ചെയ്യുന്ന വ്യായാമം ശരീരത്തിൽ എങ്ങനെ ഫലം ചെയ്യുന്നുവെന്നതിനെ കുറിച്ചുള്ള ധാരണ പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നീ രോഗങ്ങളുള്ള ആളുകൾക്ക് വളരെയേറെ ഗുണം ചെയ്യുമെന്ന് കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ജൂലിൻ ആർ. സീറത്ത് പറയുന്നു.

വ്യായാമത്തിന്‍റെ ഫലങ്ങളെ വ്യത്യസ്‌ത ശരീര കലകൾ എങ്ങനെ സ്വീകരിക്കുന്നുവെന്നത് വ്യത്യസ്‌ത സമയങ്ങളിൽ വ്യത്യസ്‌ത രീതിയിലായിരിക്കും. കലകൾ എങ്ങനെ പരസ്പരം ആശയവിനിമയം നടത്തുന്നു, ചില കലകളിലെ ക്രമമല്ലാത്ത സർക്കാഡിയൻ താളം പുനക്രമീകരിക്കാൻ വ്യായാമം എങ്ങനെ സഹായിക്കും എന്നിവയെല്ലാം പഠനത്തിലൂടെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ക്രമരഹിതമായ സർക്കാഡിയൻ താളം അമിതവണ്ണത്തിനും ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

വ്യത്യസ്‌ത സമയങ്ങളിൽ വ്യത്യസ്‌ഥ കലകൾ വ്യായാമത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും ഉപാപചയ പ്രവർത്തനങ്ങളുടെ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്നതിന് ഈ പ്രതികരണങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Also Read: തീവ്രവാദ ആക്രമണത്തിന് ഗൂഢാലോചന: തീവ്രവാദികൾക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.