ETV Bharat / bharat

ETV Bharat Exclusive | അർദ്ധരാത്രി പ്രധാനമന്ത്രിയുടെ വസതിയിൽ നിര്‍ണായക യോഗം ; തെരഞ്ഞെടുപ്പിനെ നേരിടാൻ മേഖല തിരിച്ച് പദ്ധതി ആസൂത്രണം - ബിജെപി സമ്മേളനം

ഭരണകക്ഷിയായ ബി ജെ പി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറാൻ തന്ത്രങ്ങൾ മെനയുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിൽ അർദ്ധരാത്രി നടന്ന യോഗത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ട് ഇടിവി ഭാരത് റിപ്പോർട്ടർ അനാമിക രത്‌ന

ETV Bharat Exclusive  പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്‌ച  bjp game plans for 2024 poll  bjp  ബിജെപി  bjp election plan  ലോക്‌സഭ തെരഞ്ഞെടുപ്പ് പദ്ധതികൾ  ബിജെപി സമ്മേളനം  തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി
ETV Bharat Exclusive
author img

By

Published : Jun 29, 2023, 4:38 PM IST

Updated : Jun 29, 2023, 4:50 PM IST

ന്യൂഡൽഹി : കർണാടകയിലെ പരാജയശേഷം തെരഞ്ഞെടുപ്പ് വിജയങ്ങള്‍ സാധ്യതകൾക്ക് വിട്ടുകൊടുക്കാതെ ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പുകളിലും വിജയം കൈവള്ളയിൽ ഒതുക്കാൻ പദ്ധതികൾ മെനയുകയാണ് പാർട്ടി നേതൃത്വം. ഇതിന്‍റെ ഭാഗമായി പ്രധാനമന്ത്രിയുടെ വസതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ, ബി എൽ സന്തോഷ് എന്നിവർ ഇന്നലെ അഞ്ച് മണിക്കൂർ നീണ്ട യോഗം ചേര്‍ന്നതിന്‍റെ വിവരങ്ങൾ പുറത്തുവിടുകയാണ് ഇടിവി ഭാരത് റിപ്പോർട്ടർ അനാമിക രത്‌ന.

മൈക്രോ മാനേജ്‌മെന്‍റ് പദ്ധതി : തെരഞ്ഞെടുപ്പുകള്‍ മുന്നിൽ കണ്ട് ഓരോ മേഖലകളിലും മൈക്രോ മാനേജ്‌മെന്‍റ് പദ്ധതിയാണ് പാർട്ടി ആവിഷ്‌കരിച്ചിട്ടുള്ളത്. ഓരോ പ്രദേശത്തിനും ആവശ്യമായ രീതിയിൽ പ്രത്യേകം പദ്ധതികൾ വികസിപ്പിക്കുകയെന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇതിനായി രാജ്യം മുഴുവൻ വടക്കൻ മേഖല, ദക്ഷിണ മേഖല, കിഴക്കൻ മേഖല എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും ഫലപ്രദമാക്കാനും വേണ്ടിയാണ് രാജ്യത്തെ ഇത്തരത്തിൽ വിഭജിച്ചിട്ടുള്ളത്. ഓരോ മേഖലകളിലും പദ്ധതികൾ നടപ്പിലാക്കാനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ജെ പി നദ്ദയും അമിത്ഷായും ഓരോ പ്രദേശത്തുനിന്നുമുള്ള പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്‌ചകൾ നടത്തും.

നിർദേശകനായി പ്രധാനമന്ത്രി : സമൂഹത്തിൽ പാർശ്വവത്‌കരിക്കപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിന് മുൻഗണന നൽകാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. ഓരോ മണ്ഡലങ്ങളിലും ഇത്തരക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള വഴികൾ കണ്ടെത്താനും അത്തരം പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു. വിവിധ ഘട്ടങ്ങളിലായാണ് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചുള്ള സമ്മേളനങ്ങൾ നടക്കുക.

കിഴക്കൻ - ഉത്തര മേഖല സമ്മേളനങ്ങൾ : ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാൾ, അസം, സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, മേഘാലയ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് ജൂലൈ ആറിന് ഗുവാഹത്തിയിൽ കിഴക്കൻ മേഖല സമ്മേളനം നടക്കും. ജമ്മു കശ്‌മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ്, രാജസ്ഥാൻ, ഗുജറാത്ത്, ദാമൻ ദിയു-ദാദർ നഗർ ഹവേലി, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഉത്തര മേഖലയുടെ സമ്മേളനം ജൂലൈ ഏഴിന് ഡൽഹിയിലാണ് നടക്കുക.

ദക്ഷിണ മേഖല സമ്മേളനം : ജൂലൈ എട്ടിന് കേരളം, തമിഴ്‌നാട്, പുതുച്ചേരി, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, മുംബൈ, ഗോവ, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷദ്വീപ് എന്നിവയുൾപ്പടെയുള്ള സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖല സമ്മേളനം ഹൈദരാബാദിൽ നടക്കും. സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന അധ്യക്ഷൻ, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പാർലമെന്‍റ് അംഗങ്ങൾ (എംപിമാർ), എംഎൽഎമാർ, ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങൾ തുടങ്ങി വിവിധ തലങ്ങളിലുള്ള നേതാക്കള്‍ യോഗങ്ങളിൽ പങ്കെടുക്കും.

തന്ത്രങ്ങൾ മെനഞ്ഞ അർദ്ധരാത്രി : നടക്കാനിരിക്കുന്ന സമ്മേളനങ്ങൾ ഈ മേഖലകളിൽ പാർട്ടി പ്രവർത്തകരുടെ ശാക്തീകരണത്തിനും അനുയോജ്യമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ടുള്ള പ്രാദേശിക ചർച്ചകൾക്കും വേദിയാകുമെന്നാണ് നിഗമനം. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയെ പൂർണ സജ്ജമാക്കുന്നതിന്‍റെ ഭാഗമായുള്ള വിപുലമായ ചർച്ചയിലാണ് ഈ തീരുമാനങ്ങൾ.

യോഗത്തിലെ തീരുമാനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രസ്‌താവനകളൊന്നും പാർട്ടി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ആസന്നമായ തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് ഗഹനമായ ആലോചനകളാണുണ്ടായത്.

Last Updated : Jun 29, 2023, 4:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.