കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില തൃപ്‌തികരം. എങ്കിലും ശ്വാസതടസം ഉള്ളതായും മയക്കത്തിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഭട്ടാചാര്യ (77) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിലെ സ്ഥിതി തൃപ്‌തികരമാണെങ്കിലും ബിപാപ് സഹായത്തോടു കൂടിയാണ് തുടരുന്നതെന്നും നാല് ലിറ്റർ ഓക്സിജൻ വേണ്ടിലരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കൊവിഡ് പ്രതിരോധ മരുന്നായ റെംഡിസിവീറും മറ്റു ചികിത്സയും നൽകുന്നത് തുടരുകയാണ്. ഇദ്ദേഹത്തിന്‍റെ ഭാര്യ മീര ഭട്ടാച്ചർജിയെയും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സുഖം പ്രാപിച്ചതിനെ തുടർന്ന് തിങ്കളാഴ്‌ച ആശുപത്രി വിട്ടു.
Also Read: ബ്ലാക്ക് ഫംഗസിനെ ഗൗരവ രോഗമായി പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ