മുംബൈ: യുക്രൈന്‍- റഷ്യ സംഘര്‍ഷം തുടരുന്നതിനിടയില്‍ ഇന്നലത്തെ (24.02.2022) ഇടിവിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് ഉയര്‍ന്നു. പ്രധാനപ്പെട്ട ഓഹരി സൂചികകളായ സെന്‍സെക്സ് 791.81 പോയിന്‍റും നിഫ്റ്റി 267.7 പോയിന്‍റും വര്‍ധിച്ചു. സെന്‍സെക്‌സ് 1.45 ശതമാനം വര്‍ധിച്ച് 55321.72 പോയിന്‍റിലും നിഫ്റ്റി 1.65 ശതമാനം വര്‍ധിച്ച് 16515.70 പോയിന്‍റിലും എത്തി.
കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍, ആഢംബര വസ്തുക്കളും സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനികള്‍ എന്നിവയുടെ ഓഹരികളാണ് നേട്ടമുണ്ടാക്കുന്നത്. ഇന്നലെ (24.02.2022) സൂചികകള്‍ അഞ്ച് ശതമാനത്തോളമാണ് ഇടിഞ്ഞത്. നിക്ഷേപകരുടെ ഓഹരി മൂല്യത്തില്‍ 13 ലക്ഷം കോടിയുടെ ഇടിവാണ് ഇതുവരുത്തിയത്.
സെന്‍സെക്സ് ഇന്നലെ 4.72 ശതമാനമാണ് ( 2,702 പോയിന്‍റുകള്‍) ഇടിഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ ഇടിവാണ് ഇത്. ഇന്‍ഡ്രാഡേയില്‍ സെന്‍സെക്സിന് ഇന്നലെ നഷ്ടമായത് 2,850 പോയിന്‍റുകളാണ്. 50 കമ്പനികളുടെ ഓഹരികളടങ്ങിയ നിഫ്റ്റി ഇന്നലെ ഇടിഞ്ഞത് 815.3 പോയിന്‍റുകളാണ് (4.78 ശതമാനം).
ALSO READ: LIVE UPDATES: അതീവ ഗുരുതരം, ലോകം യുദ്ധ ഭീതിയില്‍: യുക്രൈനില്‍ എങ്ങും വെടിയൊച്ച