ETV Bharat / bharat

'സമ്പദ്‌വ്യവസ്ഥ വളരുന്നു; യൂറോപ്പ്- യുഎസിൽ നിന്നുളള സംരംഭകർ ഇന്ത്യയിലേക്ക്'; സൗരഭ് ശ്രീവാസ്‌തവ - ഇന്ത്യൻ ബഹിരാകാശ മേഖല

Europe US to be part of India growth story : ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥ വളരുന്ന സാഹചര്യത്തിലാണ് കൂടുതൽ സംരംഭകരും ഇന്ത്യയിലേക്ക് മടങ്ങുന്നതെന്നാണ് മുൻ നാസ്‌കോം ചെയർമാൻ പത്മശ്രീ സൗരഭ് ശ്രീവാസ്‌തവ പറയുന്നത്.

Entrepreneurs are returning from Europe  Europe US to be part of India growth story  indian Entrepreneurs  GIFT City in Ahmedabad  Indian economy  Indian entrepreneurs are heading back to India  സമ്പദ്‌വ്യവസ്ഥയുടെ വളർച്ച  യൂറോപ്പ് യുഎസിൽ നിന്നുളള സംരംഭകർ ഇന്ത്യയിലേക്ക്  സൗരഭ് ശ്രീവാസ്‌തവ സംരഭകരെക്കുറിച്ച്  ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥ  ഇന്ത്യൻ സംരംഭകർ ഇന്ത്യയിലേക്ക് മടങ്ങുന്നു  ഇന്ത്യയുടെ സാമ്പത്തിക വളർച്ച  ടാക്‌സ്‌ ഫ്രീ സോണ്‍  ഇന്ത്യൻ ബഹിരാകാശ മേഖല  ദി ഇൻഡസ് എന്‍റർപ്രൈസ് വളർച്ച
India growth story
author img

By PTI

Published : Nov 19, 2023, 7:33 PM IST

സിംഗപ്പൂർ: ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥയും അവസരങ്ങളും വളരുന്ന സാഹചര്യത്തിൽ യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഇന്ത്യൻ സംരംഭകർ ഇന്ത്യയിലേക്ക് മടങ്ങുന്നുണ്ടെന്ന് മുൻ നാസ്‌കോം ചെയർമാൻ പത്മശ്രീ സൗരഭ് ശ്രീവാസ്‌തവ പറഞ്ഞു. നവംബർ 15 മുതൽ 17 വരെയുളള സിംഗപ്പൂർ ഫിൻ‌ടെക്ക് ഫെസ്‌റ്റിവലിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം (Entrepreneurs are returning from Europe US to be part of India growth story).

ഇന്ന് കൂടുതൽ ഇന്ത്യൻ സംരംഭകർ യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നുണ്ടെന്നും ആ വിപണനക്കാരിൽ നിന്നും യുഎസും യൂറോപ്പും വിജയം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥയും അവസരങ്ങളും വളരുന്നതും സർക്കാർ, സംരംഭകരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കൊണ്ടാണ് ഇന്ത്യയിലേക്ക് മടങ്ങി പോകാന്‍ സംരംഭകര്‍ തയ്യാറാകുന്നത്, അദ്ദേഹം വ്യക്തമാക്കി.

നിലവിലെ 6.5 ശതമാനം വളർച്ചയിൽ സുസ്ഥിരമാണെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇരട്ട അക്കത്തിൽ വളരുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീവാസ്‌തവ അഭിപ്രായപ്പെട്ടു. 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് സാമ്പത്തിക വളർച്ച കൈവരിക്കാൻ ഒരു ദശലക്ഷം സ്‌റ്റാർട്ടപ്പുകൾ ഉണ്ടായിരിക്കണമെന്ന് ഏകദേശം 150 സ്‌റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകിയ അദ്ദേഹം പറഞ്ഞു.

ALSO READ:PM Modi On Indian Economy : അന്ന് 100 കോടി വിശക്കുന്ന വയറുകളുള്ള ഇന്ത്യ, ഇന്ന് 100 കോടി അഭിലാഷങ്ങളുള്ളവരുടെ രാജ്യം : നരേന്ദ്ര മോദി

ലോകത്തിലെ ഏറ്റവും പ്രചോദനാത്മകമായ ആളുകളിൽ ഇന്ത്യക്കാരാണ് ഉള്ളതെന്നും വേഗത്തിൽ വളരുന്നതിൽ നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ടാക്‌സ്‌ ഫ്രീ സോണിൽ നിന്നും നിക്ഷേപത്തിലും ബിസിനസ്സ് കമ്മ്യൂണിറ്റിയിലും മികച്ച വിജയം നേടിയ സംരംഭമാണ് അഹമ്മദാബാദിലെ ഗിഫ്റ്റ് സിറ്റി എന്ന് ശ്രീവാസ്‌തവ ചൂണ്ടിക്കാട്ടി.

അതേസമയം ഇന്ത്യൻ ബഹിരാകാശ മേഖല ആഗോള തലത്തിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ സൗരോർജ്ജവും കാറ്റിൽ നിന്നുളള ഊർജ്ജവും ഇപ്പോൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്ഥാപനങ്ങളിലും കോർപ്പറേറ്റ് മേഖലയിലും പ്രശസ്‌തനായ ശ്രീവാസ്‌തവ 2001-ൽ സിംഗപ്പൂരിൽ ദി ഇൻഡസ് എന്‍റർപ്രൈസ് (TIE) ചാപ്റ്റർ സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആഗോള സംഘടനയായ ഇന്‍റസ്‌ എന്‍റർപ്രൈസ് (TIE) എന്ന ആശയത്തെ സിംഗപ്പൂർ സർക്കാർ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്‌തതെങ്ങനെയെന്നും അദ്ദേഹം അനുസ്‌മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.