ന്യൂഡൽഹി : കൊവിഡ് മരുന്നുകളുടെ വിലവിവരം നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ. വിതരണക്കാരും ചില്ലറ വിൽപ്പനക്കാരും കൊവിഡ് മരുന്നുകളുടെയും ബന്ധപ്പെട്ട ഉപകരണങ്ങളുടേയും വില നിർബന്ധമായും പ്രദർശിപ്പിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ, മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (എംസിഡി) കമ്മിഷണർമാർ, ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിങ്ങനെയുള്ളവരുടെ ഇടപെടലുകള്‍ അദ്ദേഹം വിലയിരുത്തി.
Also Read: മൂന്നാം തരംഗത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സുമായി ഡല്‍ഹി
ബ്ലാക്ക് ഫംഗസിനുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണം. ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം. തലസ്ഥാനത്ത് ലോക്ക് ഡൗൺ ആയതിനാൽ ആന്‍റിജൻ പരിശോധന കുറഞ്ഞു. എന്നാൽ ആർടി-പിസിആർ കുറയ്‌ക്കരുതെന്നും ലെഫ്റ്റനന്‍റ് ഗവർണർ നിർദേശിച്ചു. 24 മണിക്കൂറിനിടെ 4,482 പുതിയ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. രാജ്യതലസ്ഥാനത്തെ വീണ്ടെടുക്കൽ നിരക്ക് 94.79 ആണ്. മരണനിരക്ക് 1.5 ആണ്.