ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാൻ, അനന്ത്നാഗ് ജില്ലകളിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി പൊലീസ് അറിയിച്ചു.
തെക്കൻ കശ്മീർ ജില്ലയായ ഷോപിയാനിലും, അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാര പ്രദേശത്തെ സെംതാനിലുമാണ് വെടിവയ്പ്പ് ഉണ്ടായത്. തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവെയ്പ്പ് തുടർന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.