ശ്രീനഗര്‍: ബന്ദിപൊരയില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. വാട്‌നിര പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു. കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണ് ആക്രമണം നടത്തുന്നത്. എറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 12 ജാട്ട് റെജിമെന്‍റിലെ സൈനികര്‍ക്കാണ് പരിക്കേറ്റത്.
ഭീകരര്‍ നിയന്ത്രണ രേഖവഴി നുഴഞ്ഞ് കയറാനുള്ള ശ്രമം നടത്തുകയായിരുന്നു. നിയന്ത്രണ രേഖയിലെ ഉറി സെക്ടറിലായിരുന്നു ഭീകരരെ സൈന്യം കണ്ടെത്തിയത്. ഇതോടെ മാരകായുധങ്ങളുമായി ഭീകരര്‍ എത്തിയിട്ടുണ്ടെന്ന് സന്ദേശം നല്‍കി. ശനിയാഴ്ച വൈകിട്ടായിരുന്നു ഭീകരരെ കണ്ടെത്തിയത്. ഇതോടെ സൈന്യം ശക്തമായ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.
തെരച്ചിലില്‍ ഭീകരരെ കണ്ടെത്തിയതോടെ ആക്രമണം ആരംഭിച്ചു. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്നാണ് സൈനിക വക്താവ് അറിയിച്ചു. സെപ്തംബര്‍ 18ന് സമാനമായി രീതിയിലുള്ള നുഴഞ്ഞ് കയറ്റ ശ്രമം സേന പരാജയപ്പെടുത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട വെടിവെപ്പിന് ഒടുവിലാണ് സൈന്യം ഭീകരരെ തുരത്തിയത്.
കൂടുതല്‍ വായനക്ക്: മോശം കാലാവസ്ഥ: കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കി