ETV Bharat / bharat

Emergency Alert On Mobile Phone: മൊബൈല്‍ ഫോണില്‍ ബീപ് ശബ്‌ദം, എമര്‍ജന്‍സി അലര്‍ട്ട് മെസേജ്? ഭയക്കേണ്ട, ഇത് കേന്ദ്രത്തിന്‍റെ പരീക്ഷണം

National Disaster Management Authority Emergency Alert: കേന്ദ്രത്തിന്‍റെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സെല്‍ ബ്രോഡ്‌കാസ്റ്റിങ് സിസ്റ്റം വഴിയാണ് ഈ സാമ്പിള്‍ ടെസ്റ്റിങ് സന്ദേശം

siren sound while using your phone this morning and message popping and reading out the contents of it by itself  Emergency Alert On Mobile Phone  National Disaster Management Authority  Disaster Management Authority Emergency Alert  എമര്‍ജന്‍സി അലര്‍ട്ട് മെസേജ്  സാമ്പിള്‍ ടെസ്റ്റിങ് സന്ദേശം  സെല്‍ ബ്രോഡ്‌കാസ്റ്റിങ് സിസ്റ്റം  ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്
Emergency Alert On Mobile Phone
author img

By ETV Bharat Kerala Team

Published : Sep 21, 2023, 1:26 PM IST

ഹൈദരാബാദ് : നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വേളയില്‍ ബീപ് ശബ്‌ദത്തോടുകൂടിയ ഫ്ലാഷ്‌ മെസേജുകളോ എമര്‍ജന്‍സി അലര്‍ട്ട് മെസേജുകളോ (Emergency Alert Messages on Mobile phone) ലഭിച്ചിരുന്നോ? സന്ദേശം കണ്ട് പരിഭ്രാന്തരാകേണ്ടതില്ല. കാരണം, രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അയക്കുന്ന എമര്‍ജന്‍സി അലര്‍ട്ട് സന്ദേശമാണിത് (Emergency Alert On Mobile Phone). അടിയന്തര ഘട്ടങ്ങളില്‍ സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കുക, പൊതുജന സുരക്ഷ വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഇത്തരമൊരു പരീക്ഷണം.

കേന്ദ്രത്തിന്‍റെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (Telecommunication Department) സെല്‍ ബ്രോഡ്‌കാസ്റ്റിങ് സിസ്റ്റം വഴിയാണ് ഈ സാമ്പിള്‍ ടെസ്റ്റിങ് സന്ദേശം അയച്ചത്. മിക്ക ആന്‍ഡ്രോയ്‌ഡ് ഫോണുകളിലും ബീപ് സൗണ്ട്, സ്‌ക്രീന്‍ ഫ്ലാഷ് തുടങ്ങിയ രീതിയിലാണ് സന്ദേശങ്ങള്‍ ലഭിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആവിഷ്‌കരിച്ച പാന്‍ ഇന്ത്യ എമര്‍ജന്‍സി അലര്‍ട്ട് സിസ്റ്റത്തിന്‍റെ ഭാഗമായിട്ടാണ് ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ ലഭിച്ചിരിക്കുന്ന സന്ദേശങ്ങള്‍ (National Disaster Management Authority Emergency Alert). പരീക്ഷണാടിസ്ഥാനത്തിലുള്ള സന്ദേശമാണ് ഇതെന്നും മേല്‍നടപടികള്‍ ആവശ്യമില്ലെന്നും സന്ദേശത്തില്‍ പറയുന്നു.

നേരത്തെയും ഇത്തരം സന്ദേശം ലഭിച്ചിരുന്നെങ്കിലും ഇന്ന് (സെപ്‌റ്റംബര്‍ 21) രാവിലെ 11.40 ഓടെയാണ് കൂടുതല്‍ മൊബൈല്‍ ഫോണുകളില്‍ സന്ദേശം എത്തിയത്. മൂന്ന് തവണയാണ് ഇത്തരത്തില്‍ സന്ദേശം ഫോണില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യത്തേത് ഇംഗ്ലീഷിലും രണ്ടാമത്തേത് പ്രാദേശിക ഭാഷയിലും മൂന്നാമത്തേത് ഹിന്ദിയിലും പ്രത്യക്ഷപ്പെട്ടു. ഏകദേശം 12.04 ഓടെ രണ്ടാമത്തെ സന്ദേശം എത്തി. മൂന്നാമത്തെ സന്ദേശം എത്തിയത് 12.25 ഓടെയാണ്. എന്നാല്‍ ഇടിവി ഭാരത് ടീം നടത്തിയ പരിശോധനയില്‍ ഐ ഫോണ്‍ (iPhone) ഉപയോക്താക്കള്‍ക്ക് ഇത്തരം സന്ദേശങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി.

നേരത്തെയും രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സമാനമായ അലര്‍ട്ട് മെസേജുകള്‍ ലഭിച്ചിരുന്നു. തുടക്കത്തില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രത്യക്ഷപ്പെട്ടിരുന്ന സന്ദേശം പിന്നീട് പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാക്കുകയായിരുന്നു. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനായി കേന്ദ്രസര്‍ക്കാരും ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണ്. ഇതിന്‍റെ ഭാഗമായി അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിക്കുകയാണ് അധികൃതര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.