ചണ്ഡീഗഢ്: ഫരീദാബാദിലെ ബാദ്‌ഷാ ഖാൻ സിവിൽ ആശുപത്രിയിൽ മൊബൈല്‍ ടോർച്ച് വെളിച്ചത്തില്‍ ചികിത്സ. ആശുപത്രിയില്‍ ആറ് മണിക്കൂറോളം വൈദ്യുതി മുടങ്ങിയപ്പോഴാണ് ചികിത്സ മൊബൈല്‍ ടോർച്ച് വെളിച്ചത്തിലാക്കിയത്.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉൾപ്പടെ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. അതേ സമയം ആശുപത്രി അധികൃതർ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വിഷയത്തിൽ അവഗണനയുണ്ടായെന്ന് ആശുപത്രി അറ്റൻഡർമാർ ആരോപിച്ചു.
READ MORE: നാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ