ETV Bharat / bharat

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് ; ഫലപ്രഖ്യാപനവും അന്നുതന്നെ

author img

By

Published : Jun 29, 2022, 5:39 PM IST

നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് തീരുക

Election to the Office of the Vice President to be held on 6th August 2022  ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്  Election for Vice President on Aug 6  vice president Election  എം വെങ്കയ്യ നായിഡുവിന്‍റെ പിൻഗാമിയെ തീരുമാനിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ്
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്; ഫലപ്രഖ്യാപനവും അന്നുതന്നെ

ന്യൂഡൽഹി : ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അന്ന് തന്നെ വോട്ടെണ്ണലും നടക്കും. ജൂലൈ അഞ്ചിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.ജൂലൈ 20നാണ് സൂക്ഷ്‌മ പരിശോധന. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 22 ആണ്.

രാജ്യസഭയിലെ 233 അംഗങ്ങളും ലോക്‌സഭയിലെ 543 അംഗങ്ങളും കൂടിയാണ് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് തീരുക. അതിനുമുന്‍പായി പുതിയ ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്ന തരത്തിലാണ് പ്രക്രിയകള്‍ തീരുമാനിച്ചിരിക്കുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.