ETV Bharat / bharat

വൃദ്ധയുടെ മൃതദേഹം വീടിനുള്ളില്‍ ഇരുമ്പുപെട്ടിയില്‍ - അധ്യാപിക ഗീത പാണ്ഡെ

റിട്ടയേര്‍ഡ് അധ്യാപികയായ വൃദ്ധയെ, മകള്‍ ഫോണ്‍ വിളിച്ചിട്ട് മറുപടിയില്ലാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തുന്നത്

Elderly woman found dead inside trunk  Elderly woman found dead inside trunk in up  യു.പിയില്‍ വ്യദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി  ഉത്തർപ്രദേശ്  uttarpradesh  റിട്ടയര്‍ അധ്യാപികയായ വൃദ്ധ  അധ്യാപിക ഗീത പാണ്ഡെ  Teacher Geeta Pandey
യു.പിയില്‍ വ്യദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
author img

By

Published : Jul 6, 2021, 10:12 PM IST

മൗ : ഉത്തർപ്രദേശില്‍ വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഖവജാപൂർ കോളനി സ്വദേശിയായ റിട്ടയേര്‍ഡ് അധ്യാപിക ഗീത പാണ്ഡെ(62)യുടെ മൃതദേഹം ഇരുമ്പുപെട്ടിയിലാണ് കണ്ടെത്തിയത്. ഗീതയ്ക്കുപുറമെ ഗാര്‍ഹിക തൊഴിലാളിയും വാടകക്കാരനുമാണ് വീട്ടില്‍ കഴിയുന്നത്.

കഴിഞ്ഞ കുറച്ചുദിവസമായി വൃദ്ധയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന്, അമ്മയെ തിരക്കി മകള്‍ വീട്ടിലെത്തി. പുറത്തുനിന്ന് വീട് പൂട്ടിയനിലയിലായിരുന്നു. അയല്‍ക്കാരോട് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.

ALSO READ: ഇന്ത്യയുടെ ഒളിമ്പിക്‌സ് സംഘത്തിന് സച്ചിന്‍റെ ആശംസ

ശേഷം, പൊലീസിനെ അറിയിച്ചു. വീടിന്‍റെ പൂട്ട് തകർത്ത് ഉള്ളിൽ കടന്ന പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ ഗൃഹോപകരണങ്ങളും മറ്റുവസ്തുക്കളും ചിതറിയ നിലയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് സൂപ്രണ്ട് ഷുഷിൽ ഗുലെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.