ETV Bharat / bharat

യുപിയില്‍ ബാലകനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ബന്ധു പിടിയില്‍ - child missing news

ഉത്തര്‍ പ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലാണ് ഏഴ്‌ വയസുള്ള ബാലകനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ 50 ലക്ഷം രൂപ ആവശ്യപെട്ട് പിതാവിന് സന്ദേശം ലഭിച്ചിരുന്നു

Boy kidnap and murder in Uttar Pradesh Uttar Pradesh Uttar Pradesh STF Man arrested in UP Maharajganj Uttar Pradesh police കുട്ടിയെ കാണാതായി വാര്‍ത്ത ബാലകനെ കൊലപ്പെടുത്തി വാര്‍ത്ത child missing news boy was killed news
പൊലീസ്
author img

By

Published : Dec 14, 2020, 4:56 AM IST

മഹാരാജ്‌ഗഞ്ച്: ഏഴ് വയസുള്ള ബാലകനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ബന്ധു പൊലീസ് പിടിയില്‍. കുട്ടിയുടെ അമ്മാവനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം വീടിന് പുറത്ത് വെച്ച് മൊബൈല്‍ ഫോണില്‍ കളിച്ച് കൊണ്ടിരിക്കെയാണ് ബാലനെ കാണാതായതെന്ന് എസ്‌പി പ്രദീപ് ഗുപ്‌ത ഇടിവി ഭാരതിനോട് പറഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിക്കായി തെരച്ചില്‍ ആരംഭിക്കുകകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. ഇതിന് പിന്നാലെ 50 ലക്ഷം രൂപ ആവശ്യപെട്ടുകൊണ്ടുള്ള കത്ത് കുട്ടിയുടെ പിതാവിന് ലഭിച്ചു. പിടിയിലായ പ്രതിയുടെ മേല്‍ കൊലക്കുറ്റം ചുമത്തുന്ന കാര്യം കൂടുതല്‍ അന്വേഷണത്തിന് ശേഷം പരിഗണിക്കുമെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.