ETV Bharat / bharat

രാജ്യസഭയിൽ നന്ദി പ്രമേയ ചർച്ചയെ പിൻതാങ്ങാതെ എളമരം കരീം - നന്ദി പ്രമേയ ചർച്ചയെ പിൻതാങ്ങാതെ എളമരം കരീം

വർഗീയത പരത്തി ഇന്ത്യൻ ഭരണഘടനയെതന്നെ അട്ടിമറിക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്നും എളമരം കരീം

elamaram Kareem news  Elamaram Kareem MP  Rajyasba News  motion of thanks on the presidents address  elamaram Kareem opposes motion of thanks  Elamaram Kareem CPM  എളമരം കരീം വാർത്ത  എളമരം കരീം എംപി  രാജ്യസഭ വാർത്ത  നന്ദി പ്രമേയ ചർച്ച വാർത്ത  നന്ദി പ്രമേയ ചർച്ചയെ പിൻതാങ്ങാതെ എളമരം കരീം  എളമരം കരീം സിപിഎം
രാജ്യസഭയിൽ നന്ദി പ്രമേയ ചർച്ചയെ പിൻതാങ്ങാതെ എളമരം കരീം
author img

By

Published : Feb 3, 2021, 4:32 PM IST

Updated : Feb 3, 2021, 5:41 PM IST

ന്യൂഡൽഹി: രാജ്യസഭയിലെ നന്ദി പ്രമേയ ചർച്ചയെ പിൻതാങ്ങാതെ എളമരം കരീം എംപി. കൊവിഡ് കാലത്തെ ദുരിതങ്ങളിൽ നിന്ന് ഇന്ത്യൻ ജനത ഇതുവരെ കരകയറിയിട്ടില്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. കൊവിഡ് കാലത്ത് ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥ തകർന്നതായും ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ വരും വർഷത്തിൽ ഉയരുമെന്നും ജിഡിപിയിലടക്കം ഇന്ത്യ വൻ കുതിച്ചുചാട്ടം നടത്തുമെന്നും പറഞ്ഞ് ബിജെപി സർക്കാർ ജനങ്ങളെ കളിയാക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

രാജ്യസഭയിൽ നന്ദി പ്രമേയ ചർച്ചയെ പിൻതാങ്ങാതെ എളമരം കരീം

നിലവിലെ ഭരണത്തിൽ നടക്കാത്തതും എന്നാൽ ഇന്ത്യക്ക് ആവശ്യമായതും സാധാരണക്കാരിലേക്ക് പണം എത്തിക്കുകയും അവർക്ക് തൊഴിൽ നൽകുക എന്നതുമാണ്. എന്നാൽ നിലവിൽ ഇന്ത്യയെ ഭരിക്കുന്ന സർക്കാരിന്‍റെ എല്ലാ പ്രവർത്തനങ്ങളും സാധാരണക്കാരായ ജനങ്ങൾക്ക് പകരം കോർപ്പറേറ്റുകളുടെ ക്ഷേമം ലക്ഷ്യം വച്ചിട്ടുള്ളതാണെന്നും ബിജെപിയുടെ അജണ്ഡ വർഗീയതയിലൂടെ ആൾക്കാരെ തമ്മിൽ പിരിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാസമ്പന്നരായ യുവതി, യുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്മ ഭീതിപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവർഷവും രണ്ട് കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന അവകാശവാദവുമായി ഭരണത്തിലെത്തിയ സർക്കാർ നിലവിൽ അതിനെ കുറിച്ച് ഒന്നും സംസാരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ പ്രസിഡന്‍റ് റിപ്പബ്ലിക്ക് ദിനത്തിൽ നടത്തിയ പ്രസംഗം ഇന്ത്യയുടെ യഥാർഥ ചിത്രത്തെ കാണിക്കുന്നതിൽ പരാജയപ്പെട്ടതായും എളമരം കരീം പറഞ്ഞു. അതിനാലാണ് താൻ നന്ദി പ്രമേയ ചർച്ചയെ പിൻതാങ്ങാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ കൊടും തണുപ്പിലും രണ്ട് മാസമായി സമരം തുടരുന്ന കർഷകരുടെ പ്രശ്നങ്ങൾ പോലും സർക്കാരിന് ഒരു പ്രശ്നമേ അല്ലെന്നും അദ്ദേഹം പറഞ്ഞു. തണുപ്പിൽ അനവധി കർഷകർ മരിച്ചിട്ടും കള്ളക്കേസുകളിൽ പെടുത്തി നിരവധി കർഷകരെ ജയിലിലടച്ചിട്ടും കർഷക നിയമങ്ങൾ പിൻവലിക്കാൻ മാത്രം സർക്കാർ തയാറാകുന്നില്ല. പകരം സർക്കാർ ശ്രമിക്കുന്നത് ബലം പ്രയോഗിച്ച് കർഷക പ്രതിഷേധത്തെ അടിച്ചമർത്താനാണ്. ഇതിന് ഉദാഹരണമാണ് സമരകേന്ദ്രങ്ങളിലേക്കുള്ള വൈദ്യുദിയും വെള്ളവുമടക്കം സർക്കാർ നിർത്തലാക്കിയത്. അതുകൊണ്ട്തന്നെ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് എത്രയും പെട്ടന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് നടന്ന അക്രമങ്ങളെ ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികളെയും അദ്ദേഹം അപലപിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്ന എല്ലാവർക്കുമെതിരെ രാജ്യദ്രോഹകുറ്റമടക്കം ചുമത്തുന്നത് ഒരു പുതിയ സംഭവമല്ലെന്നും എംപി രാജ്യസഭയിൽ പറഞ്ഞു.

എല്ലാവിധ ആവശ്യവസ്തുക്കളിലുമുള്ള വിലക്കയറ്റം ജനങ്ങളുടെ കഷ്ടതയെ വർധിപ്പിക്കുന്നതാണെങ്കിലും പ്രധാനമന്ത്രിക്കോ സർക്കാരിനോ വീണ്ടും ജനങ്ങളെ ദ്രോഹിക്കാൻ ഒരു മടിയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന് ജനക്ഷേമപരമായി ഒന്നും തന്നെ ചെയ്യാൻ സാധിച്ചിട്ടില്ലെന്നും ഇന്ത്യയുടെ ഭാവിയെ ബിജെപി സർക്കാർ ഇല്ലാതാക്കുകയാണെന്നും എളമരം കരീം പറഞ്ഞു. വർഗീയത പരത്തി ഇന്ത്യൻ ഭരണഘടനയെതന്നെ അട്ടിമറിക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്നും രാജ്യസഭയിലെ നന്ദി പ്രമേയ ചർച്ചയെ എതിർത്ത് സംസാരിച്ച എളമരം കരീം കൂട്ടിചേർത്തു.

Last Updated : Feb 3, 2021, 5:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.