ജല്‍പായ്‌ഗുരി (പശ്ചിമ ബംഗാള്‍): ടീസ്റ്റ നദിയില്‍ നിന്ന് മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയ ഭീമന്‍ മുഴു വിറ്റത് 36000 രൂപക്ക്. മെയ്‌നാഗുരിയിലെ ദോമഹാനിയിൽ ടീസ്റ്റ പാലത്തിന് സമീപത്തു നിന്നാണ് ബസു ദാസ് എന്നയാളുടെ വലയില്‍ 80 കിലോഗ്രാമിലധികം തൂക്കമുള്ള ഭീമന്‍ മുഴു കുടുങ്ങിയത്. മുഴുവിനെ കാണാൻ നിരവധി ആളുകൾ ജൽപായ്‌ഗുരിയിൽ തടിച്ചുകൂടിയിരുന്നു.
അവരില്‍ ചിലര്‍ ഇതിന്‍റെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താനും മറന്നില്ല. മരുമക്കള്‍ക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കുന്ന ആചാരമായ ജമൈ ശസ്‌തിയുടെ ദിവസങ്ങളിലാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ വലവിരിച്ച് കാത്തിരുന്ന് വലിയ മീനുകളെ പിടിക്കുക. എന്നാല്‍ ഇതാദ്യമായാണ് ഇത്ര തൂക്കമുള്ള ഭീമന്‍ മത്സ്യം വലയില്‍ കുടുങ്ങുന്നത്.