ETV Bharat / bharat

അമിത വേഗത, അശ്രദ്ധ: തെലങ്കാനയില്‍ ഒരു ദിനം പൊലിഞ്ഞത് 8 ജീവനുകള്‍ - accident death telangana

സംസ്ഥാനത്ത് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വിവിധ അപകടങ്ങളിലാണ് ദമ്പതികള്‍ അടക്കമുള്ളവര്‍ മരിച്ചത്

accident cases in telangana  accident death telangana  തെലങ്കാന അപകട മരണം
വിവിധ അപകടങ്ങളിലായി തെലങ്കാനയില്‍ ഇന്നലെ കൊല്ലപ്പെട്ടത് എട്ട് പേര്‍
author img

By

Published : May 23, 2022, 12:54 PM IST

ഹൈദരാബാദ്‌: അമിത വേഗത, അശ്രദ്ധ എന്നിവ കാരണം ഇന്നലെ (22.05.22) മാത്രം തെലങ്കാനയില്‍ വിവിധ റോഡ്‌ അപകടങ്ങളിലായി മരിച്ചത് എട്ട് പേര്‍. വാറങ്കല്‍, മിഡ്‌ചല്‍, ബദ്രാദ്രി ജില്ലകളിലാണ് അപകടങ്ങളുണ്ടായത്.

വാറങ്കലില്‍ കമ്മം ബൈപ്പാസിന് സമീപം ദമ്പതികള്‍ ഓടിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് ഫ്ലൈ ഓവറില്‍ നിന്നും തെറിച്ചു വീണു. ഒരാള്‍ സംഭവ സ്ഥലത്ത് വച്ചും അടുത്തയാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. സാരൈയ്‌ (42), സുജാത (39) ദമ്പതികളാണ് മരിച്ചത്. വാറങ്കലില്‍ തന്നെ കിലയില്‍ അജ്ഞാത വാഹനം ഓട്ടോയിലിടിച്ച് രണ്ട് സ്‌ത്രീകളും ഓട്ടോ ഡ്രൈവറും സംഭവ സ്ഥലത്ത് വച്ച് മരിച്ചു. തിമ്മാപൂര്‍ സ്വദേശി ബബ്ലുവാണ് ഓട്ടോ ഓടിച്ചതെന്ന് തിരിച്ചറിഞ്ഞു. അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് സൗകര്യമില്ലാതിരുന്നതിനാല്‍ മൂന്ന് മണിക്കൂറാണ് മൃതദേഹം റോഡില്‍ കിടന്നത്. വിവരമറിഞ്ഞതിയ പൊലീസാണ് മൃതദേഹങ്ങള്‍ വാറങ്കല്‍ എംജിഎം ആശുപത്രിയിലേക്ക് മാറ്റിയത്‌.

ബദ്രാദ്രിയില്‍ തെകുപ്പള്ളിയില്‍ നിന്നും വന്ന ബൈക്കില്‍ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. ഇറൈഗിടം സ്വദേശികളായ ഹനുമന്തു(34), സ്വാമി(42) എന്നിവരാണ് മരിച്ചത്. ഹനുമന്തു സംഭവസ്ഥലത്ത് വച്ചും സ്വാമി ആശുപത്രിയിലേക്ക് പോകുന്ന വഴിക്കുമാണ് മരിച്ചത്.

മിഡ്‌ചലില്‍ സുറാരം റോഡില്‍ ബഹദൂര്‍പള്ളിക്ക് സമീപം ഡിസിഎമ്മും ലോറിയും കൂട്ടിയിടിച്ച് ഡിസിഎം ക്ലീനര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.