ETV Bharat / bharat

ടിഎംസി നേതാവിന്‍റെ വീട്ടിൽ റെയ്‌ഡ്‌ നടത്താനെത്തിയ ഇഡി സംഘത്തിന്‌ നേരെ ആക്രമണം

ED team attacked during raid: റേഷൻ അഴിമതി കേസില്‍ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെ വീട്ടിൽ റെയ്‌ഡ്‌ നടത്താനെത്തിയ ഇഡി സംഘത്തിന്‌ നേരെ ടിഎംസി പ്രവര്‍ത്തകരുടെ ആക്രമണം.

ED team attacked  Ration Scam Case  raid in TMC leaders house  റേഷൻ അഴിമതി കേസ്‌  തൃണമൂൽ കോൺഗ്രസ്
ED team attacked
author img

By ETV Bharat Kerala Team

Published : Jan 6, 2024, 7:02 AM IST

കൊൽക്കത്ത : റെയ്‌ഡ്‌ നടത്താനെത്തിയ എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റ് സംഘത്തിനു നേരെ ആക്രമണം (ED team attacked during raid). റേഷന്‍ അഴിമതി കേസില്‍ (Ration Scam Case) തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെ വീട്ടിൽ റെയ്‌ഡ്‌ നടത്താനെത്തിയ ഇഡി സംഘത്തിനെയാണ്‌ ടിഎംസി പ്രവര്‍ത്തകര്‍ ആക്രമിച്ചത്‌ (raid in TMC leader's house).

മാധ്യമപ്രവർത്തകരുടെ കാറുകളും ക്യാമറകളും ആക്രമിക്കപ്പെട്ടു. സില്ലാ പരിഷത്ത് മത്സ്യബന്ധനത്തിന്‍റെ അധിക ചുമതലയുള്ള പാർട്ടി പ്രസിഡന്‍റാണ് ഷെയ്ഖ്. രാവിലെ ഏഴ് മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥർ ഷാജഹാൻ ഷെയ്ഖിന്‍റെ സന്ദേശ്ഖാലിയിലെ വീട്ടിൽ റെയ്‌ഡ്‌ ആരംഭിച്ചത്. എന്നാൽ, പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന്‌ വീടിന്‍റെ പൂട്ട് തകർക്കാൻ കേന്ദ്ര സുരക്ഷ സേനയോട് ആവശ്യപ്പെട്ടു.

നൂറുകണക്കിന് ടിഎംസി അനുയായികൾ അടങ്ങുന്ന പ്രക്ഷോഭകാരികള്‍ ഇഡി ഉദ്യോഗസ്ഥരെയും സുരക്ഷ സേനയെയും ആക്രമിക്കുകയായിരുന്നു. റേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി സംഘം പലയിടത്തും റെയ്‌ഡ്‌ നടത്തിയിരുന്നു. അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിനെതിരെയും മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും ഗുണ്ടകളുടെ വാഴ്‌ചയ്‌ക്കെതിരെയും സംസ്ഥാന ബിജെപി നേതാക്കൾ പ്രതികരിച്ചു.

'ഷാജഹാൻ ഷെയ്ഖ് സന്ദേശ്ഖാലി പ്രദേശത്തെ ഡോണാണ്, അദ്ദേഹം ഒരു ടിഎംസി നേതാവുമാണ്. ഇയാൾക്കെതിരെ നിരവധി കൊലപാതക കേസുകളുണ്ട്. പൊലീസ് നടപടിയൊന്നും എടുക്കുന്നില്ല. നടന്ന സംഭവത്തിനെതിരെ അപലപിക്കുകയും നടപടിയെടുക്കുകയും വേണമെന്ന്‌ ബിജെപി നേതാവ് രാഹുൽ സിൻഹ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

റേഷന്‍ അഴിമതി കേസില്‍ പശ്ചിമ ബംഗാള്‍ വനം വകുപ്പ് മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഒക്‌ടോബര്‍ 26 ന്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. സാള്‍ട്ട് ലേക്കിലുള്ള മല്ലിക്കിന്‍റെ വസതിയില്‍ ഇഡി പരിശോധന നടത്തിയതിന്‌ പിന്നാലെയായിരുന്നു അറസ്റ്റ്.

റേഷന്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയായ ബക്കിപൂര്‍ റഹ്‌മാനും നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ജ്യോതിപ്രിയ മല്ലിക്കിലെത്തിയത്. മുന്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു ജ്യോതിപ്രിയ മല്ലിക്ക്‌.

ALSO READ: റേഷൻ വിതരണത്തിൽ അഴിമതി : ബംഗാൾ വനംമന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്‍റെ വസതിയിൽ ഇഡി റെയ്‌ഡ്

മല്ലിക്കിന്‍റെ വസതിക്ക് പുറമെ അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങളിലും ഇഡി റെയ്‌ഡ് നടത്തിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്‌തന്‍ കൂടിയാണ് ജ്യോതിപ്രിയ മല്ലിക്ക്. പാര്‍ട്ടിയിലെ നേതാക്കള്‍ വിവിധ അഴിമതി കേസില്‍ അന്വേഷണം നേരിടുകയാണ്.

'ഗുരുതര ഗൂഢാലോചനയുടെ ഇരയാണ് താനെന്ന്' ഇഡി അറസ്റ്റ് രേഖപ്പെടുത്തി കൊണ്ടു പോകുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട്‌ വിഷയത്തില്‍ പ്രതികരിച്ച്‌ മല്ലിക്ക് പറഞ്ഞു. ബിജെപി തന്നെ വേട്ടയാടുകയാണെന്നും ഇത് രാഷ്‌ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.