ETV Bharat / bharat

ഡൽഹി മദ്യനയ കേസ്: കുറ്റപത്രത്തിൽ ആം ആദ്‌മി നേതാവ് രാഘവ് ഛദ്ദയുടെ പേര് ചേര്‍ത്ത് ഇഡി; റിപ്പോര്‍ട്ട് തള്ളി ഛദ്ദ രംഗത്ത് - ഡൽഹി മദ്യവിൽപ്പന നയം

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ രാഘവ് ഛദ്ദയും ഡൽഹി മദ്യനയ കേസ് പ്രതി വിജയ് നായർക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് ഇഡിയുടെ കണ്ടെത്തൽ

Raghav Chadha in Delhi liquor case  Delhi liquor case  ഡൽഹി എക്‌സൈസ് പോളിസി കേസിൽ രാഘവ് ഛദ്ദ  ആം ആദ്‌മി നേതാവ് രാഘവ് ഛദ്ദ പ്രതിപട്ടികയിൽ  മനീഷ് സിസോദി  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്  ഡൽഹി മദ്യവിൽപ്പന നയം
രാഘവ് ഛദ്ദ
author img

By

Published : May 3, 2023, 7:33 AM IST

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികൾ പങ്കെടുത്ത യോഗത്തിൽ ആം ആദ്‌മി പാർട്ടി വക്താവും എംപിയുമായ രാഘവ് ഛദ്ദയും പങ്കെടുത്തതായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ചൊവ്വാഴ്‌ച അറിയിച്ചു. കേസിൽ തന്നെ പ്രതിയാക്കിയെന്ന റിപ്പോർട്ടുകൾ ഛദ്ദ തള്ളിക്കളഞ്ഞിരുന്നു. നിലവില്‍ റദ്ദാക്കിയ ഡൽഹി മദ്യവിൽപ്പന നയവുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ ചൊവ്വാഴ്‌ച റോസ് അവന്യു കോടതിയിൽ സമർപ്പിച്ച രണ്ടാം അനുബന്ധ കുറ്റപത്രത്തിൽ ഇഡി ചദ്ദയുടെ പേരു നൽകിയിരുന്നു.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ രാഘവ് ഛദ്ദ, പഞ്ചാബ് സർക്കാരിന്‍റെ എസിഎസ് ഫിനാൻസ്, എക്‌സൈസ് കമ്മിഷണർ, വരുൺ റൂജം, എഫ്‌സിടി, പഞ്ചാബ് എക്‌സൈസിലെ ഉദ്യോഗസ്ഥർ എന്നിവര്‍ യോഗം നയത്തിയിരുന്നു എന്ന് ഇഡി കോടതിയിൽ നൽകിയ പ്രസ്‌താവനയിൽ പറയുന്നു. കേസിലെ പ്രതിയായ വിജയ് നായരും ഈ യോഗത്തിൽ പങ്കെടുത്തു എന്നാണ് ഇഡിയുടെ കണ്ടെത്തൽ.

  • ED के आरोप में मेरा नाम है, ये सारी खबरें झूठ हैं

    मेरा नाम ED की किसी भी Complaint में Accused या Suspect छोड़िए, Witness के तौर पर भी नहीं है

    Media को Challenge करता हूं कि ED या किसी भी Agency की तहकीकात में मेरा नाम दिखाएं।

    ये मेरी Reputation पर प्रहार है

    @raghav_chadha pic.twitter.com/EHPW3PsECH

    — AAP (@AamAadmiParty) May 2, 2023 " class="align-text-top noRightClick twitterSection" data=" ">

എന്നാൽ തന്നെ കേസിൽ പ്രതിയാക്കിയെന്ന മാധ്യമ റിപ്പോർട്ടുകൾ ഛദ്ദ തള്ളിക്കളയുകയും തെളിവുകൾ ഇല്ല എന്നും പ്രതികരിച്ചു. 'എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നൽകിയ പരാതിയിൽ എന്നെ പ്രതിയാക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ കണ്ടു. എന്നാൽ ഇത് വസ്‌തുതാപരമായി തെറ്റും എന്‍റെ പ്രശസ്‌തിക്കും വിശ്വാസ്യതയ്ക്കും ഹാനി വരുത്താനുള്ള ദുരുദ്ദേശ്യപരമായ പ്രചരണത്തിന്‍റെ ഭാഗവുമാണ്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നൽകിയ ഒരു പരാതിയിലും എന്നെ പ്രതി ആയിപ്പോലും പരാമർശിച്ചിട്ടില്ല. പ്രസ്‌തുത പരാതികളിൽ എനിക്കെതിരെ ഒരു ആരോപണവും ഇല്ല' -ഛദ്ദ മാധ്യമങ്ങളോട് പറഞ്ഞു.

പരാതിയിൽ തന്‍റെ പേര് ചില മീറ്റിങ്ങുകളിൽ പങ്കെടുത്ത സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ടെന്ന് തോന്നുന്നു എന്നും അത്തരമൊരു ആരോപണം ഉന്നയിക്കുന്നതിന്‍റെ അടിസ്ഥാനം തെറ്റാണ് എന്നും ഛദ്ദ പറഞ്ഞു. 'പ്രസ്‌തുത മീറ്റിങ്ങുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടും പ്രസിദ്ധീകരണ സ്ഥാപനങ്ങളോടും തെറ്റായ റിപ്പോർട്ടിങ് നടത്തരുതെന്നും ഈ വിഷയം വ്യക്തമാക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. അല്ലാത്ത പക്ഷം കാര്യങ്ങൾ നടന്നാൽ നിയമനടപടി സ്വീകരിക്കാൻ ഞാൻ നിർബന്ധിതനാകും' -ഛദ്ദ കൂട്ടിച്ചേർത്തു.

  • News reports stating that I have been named as an accused by ED are false and malicious. I request the media to refrain from malicious reportage and issue a clarification failing which I’ll be forced to take legal action.

    My statement. pic.twitter.com/CA4UYRrclp

    — Raghav Chadha (@raghav_chadha) May 2, 2023 " class="align-text-top noRightClick twitterSection" data=" ">

കേസിൽ ഫെഡറൽ അന്വേഷണ ഏജൻസിയായ സിബിഐ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയെ കേസിൽ പ്രതിയാക്കി അനുബന്ധ കുറ്റപത്രം ഡൽഹിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചത് ഏപ്രിൽ 25നാണ്. ഇതിന് ഒരാഴ്‌ചയ്ക്ക് ശേഷമാണ് ഇഡി ഛദ്ദയുടെ പേര് കുറ്റപത്രത്തിൽ ചേർക്കുന്നത്. സിസോദിയയെ കൂടാതെ ഹൈദരാബാദ് ആസ്ഥാനമായുള്ള സിഎ ബുച്ചി ബാബു ഗോരന്ത്ല, മദ്യ വ്യാപാരി അമൻദീപ് സിങ് ധാൽ, അർജുൻ പാണ്ഡെ എന്നിവരെയും സിബിഐ അനുബന്ധ കുറ്റപത്രത്തിൽ പ്രതികളാക്കിയിരുന്നു.

ഏപ്രിൽ 28 ന് എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിസോദിയയ്ക്ക് ഡൽഹി കോടതി ജാമ്യം നിഷേധിച്ചിരുന്നു. എക്സൈസ് കുംഭകോണത്തിൽ രജിസ്‌റ്റർ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ഇതുവരെ മൂന്ന് അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.