ETV Bharat / bharat

Ed In Supreme Court On Sending Summons to K Kavitha : 'അവര്‍ക്ക് തിരക്കുണ്ടെങ്കില്‍ പിന്നീട് പരിഗണിക്കാം'; കെ കവിതയ്‌ക്ക് സമന്‍സ് അയക്കേണ്ടതില്ലെന്ന് ഇഡി - സുപ്രീംകോടതി

Supreme Court Adjourns Hearing On K Kavitha's Plea against ED: അസൗകര്യങ്ങളുണ്ടെങ്കില്‍ മറ്റൊരു ദിവസം നീട്ടി നല്‍കാമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സുപ്രീംകോടതിയില്‍

Delhi liquor scam  K Kavitha Plea against ED  K Kavitha  Plea against ED  ED  Supreme Court  Hearing On K Kavitha Plea  Delhi Liquor Scam  BRS  Telangana CM  Enforcement Directorate  അവര്‍ക്ക് തിരക്കുണ്ടെങ്കില്‍ പിന്നീട് പരിഗണിക്കാം  കെ കവിതയ്‌ക്ക് സമന്‍സ് അയക്കേണ്ടതില്ലെന്ന് ഇഡി  കെ കവിത  സമന്‍സ് അയക്കേണ്ടതില്ലെന്ന് ഇഡി  സമന്‍സ്  ഇഡി  എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്  സുപ്രീംകോടതി  കോടതി
K Kavitha Plea against ED
author img

By ETV Bharat Kerala Team

Published : Sep 15, 2023, 7:39 PM IST

ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ (Delhi Liquor Scam) ഭാരത് രാഷ്‌ട്ര സമിതി (BRS) എംഎല്‍സിയും തെലങ്കാന മുഖ്യമന്ത്രി (Telangana CM) കെ ചന്ദ്രശേഖർ റാവുവിന്‍റെ (K Chandrashekar Rao) മകളുമായ കെ കവിതയ്‌ക്ക് (K Kavitha) സമന്‍സ് അയക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയെ (Supreme Court) അറിയിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate). കവിതയ്‌ക്ക് അസൗകര്യങ്ങളുണ്ടെങ്കില്‍ മറ്റൊരു ദിവസമാക്കി നല്‍കുമെന്ന് ഇഡി (ED) കോടതിയെ അറിയിച്ചു. അതേസമയം കേസന്വേഷണത്തിന്‍റെ ഭാഗമായി കെ കവിതയോട് ഇഡി വെള്ളിയാഴ്‌ച ഡൽഹിയിലെ ഓഫിസിൽ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു (Ed In Supreme Court On Sending Summons to K Kavitha).

തിരക്കുണ്ടെങ്കില്‍ പിന്നെയാവാം : കവിത എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുമ്പാകെ മുമ്പ് ഹാജരായിട്ടുണ്ടെന്നും അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ സമൻസ് തീയതി നീട്ടി നല്‍കാമെന്നും ജസ്‌റ്റിസുമാരായ സഞ്‌ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഇഡിക്ക് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു അറിയിച്ചു. അവര്‍ മുമ്പ് രണ്ട് തവണ ഹാജരായിട്ടുണ്ട്. തിരക്കിലാണെങ്കില്‍ അവര്‍ക്ക് അടുത്ത പത്ത് ദിവസം കൂടി തീയതി നീട്ടി നല്‍കാമെന്ന് എസ്‌വി രാജു ബെഞ്ചിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.

സമൻസ് മാറ്റിവയ്ക്കണമെന്ന് കവിതയുടെ അഭിഭാഷകൻ കൂടി ആവശ്യപ്പെട്ടതോടെ, ഇത് രേഖപ്പെടുത്തേണ്ടതുണ്ടോ എന്നും അതോ ഏജന്‍സി ഇത് പരിഗണിക്കുമോ എന്നും കോടതി അഡിഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു. ഇതിന് തങ്ങള്‍ നോക്കിക്കോളാം എന്ന് എഎസ്‌ജി എസ്‌വി രാജു അറിയിച്ചതോടെ, സെപ്‌റ്റംബർ 26ന് വാദം കേൾക്കാമെന്ന് ബെഞ്ചും വ്യക്തമാക്കുകയായിരുന്നു.

മോദിയുടെ കത്ത് കിട്ടിയെന്ന് പരിഹാസം : ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യ നയവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച (15.09.2023) ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള ഇഡി നോട്ടിസില്‍ കെ കവിത കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. തനിക്ക് മോദിയുടെ നോട്ടിസ് ലഭിച്ചു. ഇത് പാര്‍ട്ടിയുടെ അംഗീകാരത്തിന് തെളിവാണെന്നാണ് കരുതുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇ ഡിയുടെ കളികള്‍ ഒരു വര്‍ഷത്തിലേറെയായി തുടരുകയാണെന്നും നോട്ടിസിന് വലിയ വില കല്‍പ്പിക്കുന്നില്ലെന്നും അവര്‍ അറിയിച്ചു.

നോട്ടിസ് പാര്‍ട്ടി നിയമ സെല്ലിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അവരുടെ ഉപദേശമനുസരിച്ച് മുന്നോട്ടുപോകുമെന്നും കെ കവിത പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം നോട്ടിസുകള്‍ പൊടി തട്ടിയെടുക്കുന്നതില്‍ അത്‌ഭുതമില്ലെന്നും ഇത് എത്ര കാലം തുടരുമെന്നറിയില്ലെന്നും അവര്‍ പരിഹാസരൂപേണ പറഞ്ഞു. തെലങ്കാനയിലെ ജനതയും ഇത് കാര്യമായെടുക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതേ കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാസത്തില്‍ കവിതയെ ഇ ഡി ഡല്‍ഹിയില്‍ രണ്ട് തവണ ചോദ്യം ചെയ്‌തിരുന്നു.

എന്നാല്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യ നയം രൂപീകരിക്കുന്നതിന്‍റെ മറവില്‍ അഴിമതി നടന്നതായി അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും സിബിഐയും സംഭവത്തില്‍ ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ കോഴ കൈപ്പറ്റിയതായി മുമ്പ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ അടക്കമുള്ളവര്‍ അറസ്റ്റിലാവുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.