ETV Bharat / bharat

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് : ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇ.ഡി കസ്റ്റഡിയില്‍

author img

By

Published : Jul 31, 2022, 5:03 PM IST

ഞായറാഴ്‌ച രാവിലെ റാവത്തിന്‍റെ വീട്ടിൽ റെയ്‌ഡിനായി ഇഡി ഉദ്യോഗസ്ഥർ എത്തിയിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയ്ക്ക് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്

sanjay raut  ED detains Shiv Sena leader Sanjay Raut in land scam case  ED detains Sanjay Raut  സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിലെടുത്തു  കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സഞ്ജയ്‌ റാവത്ത് കസ്റ്റഡിയിൽ  ഭൂമി തട്ടിപ്പ് കേസിൽ സഞ്ജയ് റാവത്ത് കസ്റ്റഡിയിൽ
കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിലെടുത്തു

മുംബൈ : ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ വിശ്വസ്‌തനുമായ സഞ്ജയ് റാവത്തിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്‌ച രാവിലെ റാവത്തിന്‍റെ വസതിയിൽ നടത്തിയ റെയ്‌ഡിന് പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധം കണക്കിലെടുത്ത് റാവത്തിന്‍റെ വസതിക്ക് പുറത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴരയോടെയാണ് ഇഡി ഉദ്യോഗസ്ഥർ റാവത്തിന്‍റെ വീട്ടിലേക്കെത്തിയത്. നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ റാവത്തിന് ഇഡി സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനാൽ അതുകഴിഞ്ഞുമാത്രമേ ഹാജരാകാൻ കഴിയൂവെന്ന് റാവത്ത് അറിയിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുക്കുന്നതിന് മുൻപായി ഇ.ഡി റെയ്‌ഡിനെ വിമർശിച്ച് റാവത്ത് നിരവധി തവണ ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പകപോക്കലാണെന്നും ശിവസേന വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയ്ക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.

READ MORE: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ വീട്ടിൽ ഇഡി റെയ്ഡ്

ഗൊരേഗാവിലെ പത്രാചാൽ ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് റാവത്തിന്‍റെ ഉറ്റ സുഹൃത്തും ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്‌ടറുമായ പ്രവീണ്‍ റാവത്തും, ഹൗസിങ് ഡെവലപ്മെന്‍റ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ ഡയറക്‌ടര്‍മാരായ രാകേഷ് വാധവന്‍, സാരംഗ് വാധവന്‍ എന്നിവരും ചേര്‍ന്ന് അനധികൃതമായി 1074 കോടി രൂപ സമ്പാദിച്ചുവെന്നതാണ് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.