ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ 255 കോടിയുടെ സ്വത്തുക്കൾ ജപ്‌തി ചെയ്‌തതായി എൻഫോഴ്‌സ്‌മെന്‍റ് ഡയക്‌ടറേറ്റ്. കാർഷിക വായ്‌പ തട്ടിപ്പ്, മഹാരാഷ്‌ട്രയിലെ കർഷകരെ കബളിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് നടപടി.
255 കോടി രൂപയുടെ ആസ്‌തിയുള്ള ഗംഗഖേദ് ഷുഗർ ആൻഡ് എനർജി ലിമിറ്റഡ്, യോഗേശ്വരി ഹാച്ചറീസ്, ഗംഗഖേദ് സോളാർ പവർ ലിമിറ്റഡ് എന്നീ കമ്പനികളാണ് താൽകാലികമായി ജപ്‌തി ചെയ്‌തത്. പാവപ്പെട്ട കർഷകരുടെ പേരിൽ കാർഷിക വായ്‌പകൾ വ്യാജമായി നേടിയെടുത്തതിനാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമം പ്രകാരം കമ്പനികൾക്കെതിരെ കേസെടുത്തത്.